Friday , July 10 2020
Breaking News

വയനാട്ട് കുലവന്‍ തെയ്യംകെട്ട്: ഞാറ് നട്ടു

മധൂര്‍: പട്‌ള ഭണ്ഡാരവീട് തറവാട്ടില്‍ 2020ല്‍ നടക്കുന്ന വയനാട്ട് കുലവന്‍ തെയ്യം കെട്ട് മഹോത്സവത്തോട് അനുബന്ധിച്ചുള്ള ഞാറ് നടല്‍ ചടങ്ങ് തറവാട്ട് പരിസരത്ത് മധൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മാലതി സുരേഷ് ഉദ്ഘാടനം ചെയ്യുന്നു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ദിവാകര ആചാര്യ, പട്‌ള ജമാഅത്ത് പ്രതിനിധിയും വാര്‍ഡ് അംഗവുമായ എം.എ.മജീദ്, ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രഭശങ്കര്‍ മാസ്റ്റര്‍, കുതിരപ്പാടി ഗുത്തു തിമ്മണ്ണ ഷെട്ടി, പട്‌ള ഭഗവതിക്ഷേത്ര രക്ഷാധികാരി രഘുനാഥഷെട്ടി, ക്ഷേത്ര പ്രസിഡണ്ട് രാഘവ കടമ്പള, സെക്രട്ടറി സുകുമാരന്‍ കുതിരപ്പാടി, പട്‌ള ഭണ്ഡാരവീട് തറവാട് പ്രസിഡണ്ട് സി.എച്ച്.രാമകൃഷ്ണന്‍, സെക്രട്ടറി മനു ഉദയഗിരി, ട്രഷറര്‍ ബാലകൃഷ്ണന്‍ പാടി തുടങ്ങി ക്ഷേത്രകമ്മറ്റി അംഗങ്ങളും മറ്റ് തറവാട് കുടുംബാംഗങ്ങളും സംബന്ധിച്ചു.

RANDOM NEWS

ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരില്‍ 8 പേര്‍ വിദേശത്തു നിന്നും 3 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍ : 15പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ വ്യാഴാഴ്ച (ജൂലൈ 9) ജില്ലയില്‍ 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ടുപേര്‍ വിദേശത്ത് …