Monday , August 26 2019
Breaking News
thankamakan

വേലൈ ഇല്ലാ പട്ടധാരി ടീമിന്റെ തങ്കമകന്‍ വരുന്നു

thankamakanവിജയചരിത്രം ആവര്‍ത്തിക്കാന്‍ വേലൈ ഇല്ലാ പട്ടധാരി ടീം തങ്കമകനുമായി വീണ്ടുമെത്തുന്നു. ഛായാഗ്രഹണത്തില്‍ തുടങ്ങി സംവിധായകനായി മാറിയ വേല്‍രാജ് ധനുഷിനെ നായകനാക്കി അവതരിപ്പിക്കുന്ന തങ്കമകനില്‍ സാമന്തയും എമി ജാക്‌സണുമാണ് നായികമാര്‍.

കെ.എസ് രവികുമാറും രാധികയുമാണ് ധനുഷിന്റെ തമിഴ് എന്ന കഥാപാത്രത്തിന്റെ മാതാപിതാക്കളായി ചിത്രത്തില്‍ അഭിനയിച്ചത്. വണ്ടര്‍ബ്രാര്‍ ഫിലിംസിന്റെ ബാനറില്‍ ധനുഷ് നിര്‍മ്മിച്ച് വേല്‍രാജ് ഒരുക്കിയ വേലൈ ഇല്ലാ പട്ടധാരി ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടിയിരുന്നു.

തങ്കമകന്‍ എന്ന പേരിട്ടതോടെ വീണ്ടും രജനീകാന്ത് ചിത്രത്തിന്റെ പേരില്‍ മറ്റൊരു ധനുഷ് ചിത്രം കൂടിയാണ് വരുന്നത്. പൊല്ലാതവന്‍, പഠിക്കാതവന്‍, മാപ്പിളൈ എന്നീ രജനി ചിത്രങ്ങളുടെ പേരുകളില്‍ തന്നെ ഇക്കാലത്തിനിടയ്ക്ക് ധനുഷ് ചിത്രങ്ങള്‍ വരുകയുണ്ടായി. ധനുഷ് തന്നെയാണ് തങ്കമകനും നിര്‍മ്മിച്ചത്. നവംബറില്‍ റിലീസ് നിശ്ചയിച്ചിരിക്കുന്ന സിനിമയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ടു.
തങ്കമകന്‍ വേലൈ ഇല്ല പട്ടധാരിയുടെ രണ്ടാം ഭാഗമാണെന്നും അല്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …