Thursday , September 19 2019
Breaking News
Vellarikund-Inaguration

വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മ്മാണം 2020ല്‍ പൂര്‍ത്തിയാക്കും: മന്ത്രി ഇ. ചന്ദ്രശേഖരന്‍

വെള്ളിക്കുണ്ട് : മലയോര മേഖലയിലെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമാണ് ഈ മിനി സിവില്‍ സ്റ്റേഷന്‍ പൂര്‍ത്തിയാകുന്നതോടെ യാഥാര്‍ത്ഥ്യമാകാന്‍ പോകുന്നതെന്നു റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു.വെള്ളരിക്കുണ്ട് താലൂക്ക് മിനി സിവില്‍സ്റ്റേഷന്‍ നിര്‍മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2020 ഓടെ പണി പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒന്നര ഏക്കര്‍ 35 സെന്റ് സ്ഥലത്താണ് കെട്ടിടം പണിയുന്നത്.ഇതിനായി 11.79കോടി രൂപ അനുവദിച്ചു.

വെള്ളരിക്കുണ്ട് ടൗണില്‍ നടന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് അധ്യക്ഷയായി. ഭവന നിര്‍മ്മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് മുഖ്യാതിഥിയായി. ബോര്‍ഡ് സെക്രട്ടറി ബി അബ്ദുല്‍ അസീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍, ബളാല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം രാധാമണി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ് പതാലില്‍, ഭവന നിര്‍മ്മാണ ബോര്‍ഡ് അംഗം അഡ്വ. ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ജി മോഹനന്‍, ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി ടോം, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം പി ജി ദേവ്, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലാ കളക്ടര്‍ ഡോ.ഡി സജിത്ത് ബാബു സ്വാഗതവും സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ നന്ദിയും പറഞ്ഞു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …