Wednesday , December 19 2018
Breaking News
Malappuram

ദേശീയപാത സ്ഥലമേറ്റെടുപ്പ്: വേങ്ങരയില്‍ സംഘര്‍ഷം, പോലീസ് ഗ്രനേഡ് പ്രയോഗിച്ചു

വേങ്ങര: ദേശീയപാത സ്ഥലമേറ്റെടുപ്പിനിടെ മലപ്പുറം എ.ആര്‍.നഗറില്‍ പോലീസും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം. സ്ഥലമേറ്റെടുപ്പിനെതിരെ പ്രദേശവാസികള്‍ സമരം നടത്തിവരുന്നതിനിടെയാണ് സംഘര്‍ഷം നടന്നത്. പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടര്‍ന്ന് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. സ്ത്രീകളടക്കമുള്ളവരാണ് പ്രതിഷേധത്തിനുണ്ടായിരുന്നത്.സംഘര്‍ഷത്തിനിടെ ഒരു പെണ്‍കുട്ടി തളര്‍ന്നു വീണു.കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി..

ഇതിനിടെ പോലീസ് വീടുകളില്‍ കയറി കുട്ടികളടക്കമുള്ളവരെ മര്‍ദ്ദിച്ചെന്നും ആരോപണമുണ്ട്. ഒരു ക്ഷേത്രവും പള്ളിയും നീക്കുന്നതിന് പകരം അമ്പതോളം വീടുകളെ പൊളിച്ച് നീക്കുന്ന രീതിയിലേക്ക് അലൈന്‍മെന്റ് മാറ്റിയെന്നാരോപിച്ചാണ് സമരം നടത്തുന്നത്. സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍വേ നടപടികള്‍ നിര്‍ത്തിവെച്ചു.

സമരക്കാര്‍ക്ക് നേരെ പോലീസ് ഗ്രനേഡ് എറിഞ്ഞു. സമരക്കാര്‍ റോഡില്‍ ടയറുകളും മറ്റും കത്തിച്ച് തൃശൂര്‍-കോഴിക്കോട് റോഡ് ഉപരോധിക്കുകയാണ്. ജനരോഷം രൂക്ഷമായതിനിടെ തുടര്‍ന്ന് കനത്ത സുരക്ഷാ സന്നാഹത്തോടെയായിരുന്നു സര്‍വേ നടപടികള്‍ പുരോഗമിച്ച് കൊണ്ടിരുന്നത്.

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …