Tuesday , August 22 2017
Breaking News
Vengaya-Naidu

മിന്നും ജയം: ഇനി ഉപനായകന്‍ വെങ്കയ്യ

ന്യൂഡല്‍ഹി: രാജ്യത്തിന്റെ 15ാമത് ഉപരാഷ്ട്രപതിയായി വെങ്കയ്യ നായിഡു തിരഞ്ഞെടുക്കപ്പെട്ടു. നായിഡുവിന് 516 എംപിമാരുടെ വോട്ടുകള്‍ നേടിയാണ് വെങ്കയ്യ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനം ഉറപ്പിച്ചത്. വെങ്കയ്യക്കെതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാര്‍ഥി ഗോപാല്‍ കൃഷ്ണ ഗാന്ധിക്ക് 244 വോട്ടുകലാണ് ലഭിച്ചത്.
പ്രതീക്ഷിച്ചതിലും കൂടുതല്‍ വോട്ടുകള്‍ നേടിയാണ് വെങ്കയ്യയുടെ വിജയം എന്നത് എന്‍ഡിഎ ക്യംപിനെ ആഹ്‌ളാദത്തിലാക്കിയിട്ടുണ്ട്. 484 വോട്ടുകള്‍ വെങ്കയ്യയ്ക്ക് കിട്ടുമെന്നായിരുന്നു അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരുടെ കണക്ക് കൂട്ടല്‍. എന്‍ഡിഎ സ്ഥാനാര്‍ഥിയായ വെങ്കയ്യ നായിഡുവിന് സഖ്യത്തിന് പുറത്തുള്ള എഐഎഡിഎംകെ, ടിആര്‍എസ്, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ നേരത്തെ ലഭിച്ചിരുന്നു. അതിനാല്‍ അനായാസം വിജയം നേരത്തെ തന്നെ എന്‍ഡിഎ പ്രതീക്ഷിച്ചിരുന്നു.

അതേസമയം പതിനൊന്ന് എംപിമാരുടെ വോട്ടുകള്‍ അസാധുവായത് കല്ലുകടിയായി. എംപിമാരെ വോട്ട് ചെയ്തു പഠിപ്പിക്കാനായി അമിത്ഷായുടെ നിര്‍ദേശപ്രകാരം ബിജെപിയിലേയും മറ്റു എന്‍ഡിഎ ഘടകക്ഷികളിലേയും എംപിമാര്‍ക്ക് വേണ്ടി ഡമ്മി വോട്ടിംഗ് നടത്തിയിരുന്നു. ഇതില്‍ പതിനാറ് എംപിമാര്‍ തെറ്റായി വോട്ട് ചെയ്തതായി കണ്ടെത്തിയിരുന്നു. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ 21 വോട്ടുകള്‍ അസാധുവായ സാഹചര്യത്തിലായിരുന്നു എന്‍ഡിഎയുടെ ഈ മുന്‍കരുതല്‍. എന്നാല്‍ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിലും 16 വോട്ടുകള്‍ പാഴായിരിക്കുകയാണ്. ആന്ധ്രാപ്രദേശിലെ നെല്ലൂരിലുള്ള ചാവട്ടപാളം ഗ്രാമമാണ് വെങ്കയ്യ നായിഡുവിന്റെ ജന്മദേശം. കര്‍ഷകരായ രങ്കയ്യാ നായിഡുവിന്റെയും രമണമ്മയുടെയും മകനാണ് 68 വയസുള്ള വെങ്കയ്യനായിഡു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ആദ്യ ബിജെപി എംഎല്‍എയായ വെങ്കയ്യനായിഡു ദക്ഷിണേന്ത്യയില്‍ നിന്നുള്ള ഏറ്റവും ജനകീയനായ ബിജെപി നേതാവായാണ് വിലയിരുത്തപ്പെടുന്നത്. ബീഹാറില്‍ നിന്നുള്ള രാംനാഥ് കോവിന്ദിനെ
രാഷ്ട്രപതിയാക്കിയ എന്‍ഡിഎ പ്രാദേശികമായ സമത്വം ഉറപ്പാക്കുക എന്ന ലക്ഷ്യം കൂടി വച്ചാണ് കേന്ദ്രമന്ത്രിയായിരുന്ന വെങ്കയ്യനായിഡുവിനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്. വിജയത്തോടെ രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി തുടങ്ങിയ സുപ്രധാന പദവികളില്‍ സംഘപരിവാര്‍ നേതാക്കളെത്തി എന്ന പ്രത്യേകതയുമുണ്ട്.എ. ബി. വാജ്‌പേയി സര്‍ക്കാരിന്റെ കാലത്ത് ബിജെപിക്ക് ഈ നേട്ടം ലഭിച്ചിരുന്നില്ല. പാര്‍ലമെന്റിന്റെ ഇരുസഭാംഗങ്ങളും ഉള്‍പ്പെടുന്ന ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. ആകെ 790 വോട്ടുകളാണുള്ളത്. 245 രാജ്യസഭാ അംഗങ്ങളും 545 പേര്‍ ലോക്‌സഭാ അംഗങ്ങളുമാണ്. ഇതില്‍ 771 പേരാണ് ഇന്ന് വോട്ട് ചെയ്തത്.

RANDOM NEWS

ADMK

ശശികല പുറത്ത്, എഐഎഡിഎംകെ ലയനം പ്രഖ്യാപിച്ചു

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയും മുന്‍ മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും നയിക്കുന്ന എഐഎഡിഎംകെയുടെ ഇരുപക്ഷങ്ങളും ലയിക്കാന്‍ തീരുമാനിച്ചു.ലയനവുമായി ബന്ധപ്പെട്ട് …