Wednesday , July 17 2019
Breaking News
Periya-1

ഉപരാഷ്ട്രപതിയുടെ ഉദ്ഘാടനപ്രസംഗത്തിനിടെ വനിതാ പോലീസ് തലചുറ്റിവീണു

പെരിയ: ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിന്റെ കേന്ദ്രസര്‍വകലാശാലയിലെ ചടങ്ങിനിടെ വനിതാ പോലീസ് തലചുറ്റി വീണു. ബേഡകം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ ഷീനയാണ് വീണുപോയത്. സദസ്സിന്റെ വി.ഐ.പി.നിരയില്‍ ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടതായിരുന്നു.

ഉപരാഷ്ട്രപതിയുടെ ഉദ്ഘാടനപ്രസംഗം അവസാനത്തിലേക്കെത്തുമ്പോഴാണ് സംഭവം. അഡീഷണല്‍ ഡി.ജി.പി. രാജേഷ് ദിവാനടക്കമുള്ള ഉന്നതോദ്യോഗസ്ഥര്‍ ഓടിയെത്തി. സഹപ്രവര്‍ത്തകര്‍ അവരെ പിടിച്ചെഴുന്നേല്‍പ്പിച്ചു. കസേരയിലിരുന്നുകൊള്ളാന്‍ എ.ഡി.ജി.പി. നിര്‍ദേശിച്ചെങ്കിലും ഷീന സാധാരണനില വീണ്ടെടുത്തിരുന്നു. തുടര്‍ന്ന് .
കാസര്‍കോട് ജില്ലാ പോലീസ് മേധാവി കെ.ജി.സൈമണ്‍ എത്തി അവരെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി. രണ്ടുദിവസമായി കഠിനജോലിയിലായിരുന്നു ഇവര്‍. ശനിയാഴ്ച രാവിലെ സുരക്ഷാസംവിധാനത്തിന്റെ റിഹേഴ്സിലില്‍ പങ്കെടുക്കാനെത്തിയിരുന്നു. ഞായറാഴ്ചയും നേരത്തേ ഡ്യൂട്ടിക്കെത്തി മണിക്കൂറുകള്‍ ഒരേ സ്ഥലത്ത് നില്‍ക്കേണ്ടിവന്നു.

RANDOM NEWS

Sitting

സാങ്കേതികത്വം പറഞ്ഞ് അര്‍ഹര്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുത്: മനുഷ്യാവകാശ കമ്മീഷന്‍

കാസര്‍കോട് : നിയമങ്ങളുടെ സാങ്കേതികത്വം അടിസ്ഥാനമാക്കി അര്‍ഹരായ ഉപഭോക്താക്കള്‍ക്ക് മുന്‍ഗണനാ റേഷന്‍കാര്‍ഡുകള്‍ നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ മോഹന്‍ …