Friday , August 23 2019
Breaking News
vijayabank-rober

കൂസലേതുമില്ലാതെ അബ്ദുള്‍ലത്തീഫ്; മുഖംകുനിച്ച് മുബഷീര്‍

vijayabank-rober

ചെറുവത്തൂര്‍: വിജയ ബാങ്ക് കൊള്ളയടിച്ച കേസില്‍ തെളിവെടുപ്പിനെത്തിച്ച മുഖ്യപ്രതി അബ്ദുള്‍ലത്തീഫ് പ്രതികരിച്ചത് കൂസലില്ലാതെ. അന്വേഷണത്തിന് നേതൃത്വം നല്കുന്ന സി.ഐ. കെ.ഇ.പ്രേമചന്ദ്രന്റെ ചോദ്യങ്ങള്‍ക്ക് ചിരിച്ചുകൊണ്ടായിരുന്നു മറുപടി.

സ്‌ട്രോങ്‌റൂമില്‍ താന്‍ മാത്രമെ കയറിയിട്ടുള്ളൂവെന്ന് അബ്ദുള്‍ലത്തീഫ് പറഞ്ഞു. അലമാര കുത്തിത്തുറന്ന് പണം കൈക്കലാക്കിയപ്പോള്‍ ലോക്ക് അലമാരയുടെ താക്കോല്‍ കിട്ടി. എ വണ്‍, എ ടു താക്കോല്‍ ഉപയോഗിച്ച് ലോക്ക് അലമാര എളുപ്പത്തില്‍ തറുക്കാനായെന്നും പോലീസിനോട് പറഞ്ഞു. ബാങ്കിന്റെ അലാറം തകരാറിലാക്കിയത് താനാണെന്നും പോലീസിനോട് വിശദീകരിച്ചു.

സ്‌ട്രോങ്‌റൂമില്‍ കവര്‍ച്ച നടത്തുമ്പോള്‍ മറ്റുള്ളവര്‍ താഴത്തെമുറിയുടെ ഷട്ടര്‍ താഴ്ത്തി പുറത്തു നില്ക്കുകയായിരുന്നുവെന്നാണ് അബ്ദുള്‍ലത്തീഫ് പറഞ്ഞത്. പോലീസ് പിടിക്കപ്പെടുമെന്നായപ്പോല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ച മുരളിയെ കഴുത്തിലെ ബാന്റേജുമായിട്ടാണ് തെളിവെടുപ്പിന് കൊണ്ടുവന്നത്. മുറിയുടെ താഴത്ത് മേശയും അതിനുമുകളില്‍ കസേരവെച്ച് ഡ്രില്ലിങ് മെഷിന്‍ ഉപയോഗിച്ചാണ് സ്ലാബ് തുരന്നതെന്ന് മുരളി മൊഴിനല്കി.

ബാങ്കിന് താഴത്തെമുറി വാടകക്കെടുത്ത് കവര്‍ച്ചക്ക് സഹായംചെയ്ത സുലൈമാന്‍ നിസ്സഗംതയോടെയാണിരുന്നത്. മറ്റൊരു മുഖ്യപ്രതി മുബഷീര്‍ നാട്ടുകാര്‍ക്കോ ക്യാമറക്കാര്‍ക്കോ മുഖംകൊടുക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

RANDOM NEWS

Durga

പാഠം ഒന്ന്: ഉപയോഗിക്കൂ വലിച്ചെറിയാതിരിക്കൂ

കാഞ്ഞങ്ങാട് : അക്ഷരം എന്നാല്‍ ക്ഷരമില്ലാത്തത് അല്ലെങ്കില്‍ നാശമില്ലാത്തത് എന്നാണര്‍ഥം. എന്നാല്‍ എഴുതുന്ന പേന അങ്ങനെ ആകാതിരിക്കാനുള്ള ശ്രമത്തിലാണ് ദുര്‍ഗ …