Sunday , September 27 2020
Breaking News

അറിവിന്റെ ആദ്യാക്ഷരം കുറിച്ച് കുരുന്നുകള്‍

Vijayadashami-1കാസര്‍കോട്: വിജയദശമിദിനമായ വെള്ളിയാഴ്ച ക്ഷേത്രാങ്കണങ്ങളില്‍ കുരുന്നുകള്‍ അറിവിന്റെ ആദ്യക്ഷരം നുകര്‍ന്നു. വിദ്യാരംഭത്തിന് ക്ഷേത്രങ്ങളില്‍ അഭൂതപൂര്‍വമായ തിരക്കായിരുന്നു. വിഘ്‌നേശ്വരസരസ്വതി പൂജകള്‍ക്ക് ശേഷമായിരുന്നു വിദ്യാരംഭം കുറിച്ചത്. നാവില്‍ സ്വര്‍ണമോതിരംകൊണ്ടും അരിയില്‍ കൈവിരല്‍ പിടിച്ച് ഹരിശ്രീ എഴുതിയുമാണ് ഗുരുനാഥന്മാര്‍ കുരുന്നുകളെ അക്ഷരലോകത്തേക്ക് ആനയിച്ചത്.

നീലേശ്വരം മഹേശ്വരിക്ഷേത്രത്തില്‍ അധ്യാപകരായ എം.നാരായണനും കെ.ബാലനുമാണ് വിദ്യാരംഭത്തിന് നേതൃത്വം നല്‍കിയത്. മന്നന്‍പുറത്തുകാവ് ഭഗവതിക്ഷേത്രത്തില്‍ വിശേഷാല്‍ പൂജകള്‍ക്ക് ശേഷമാണ് വിദ്യാരംഭം നടന്നത്. പടിഞ്ഞാറ്റംകൊഴുവല്‍ മാടത്തിന്‍കീഴില്‍ ക്ഷേത്രപാലകക്ഷേത്രത്തിലും സരസ്വതി പൂജയും വിദ്യാരംഭവും ഉണ്ടായിരുന്നു. കരിന്തളം കളരിയാല്‍ ഭഗവതിക്ഷേത്രത്തില്‍ മഹാഗണപതി ഹോമവും വിദ്യാരംഭവും അന്നദാനവും നടന്നു.

നീലേശ്വരം പള്ളിക്കര കുമാരന്‍കുളങ്ങര ലക്ഷ്മിനാരായണക്ഷേത്രത്തില്‍ മഹാലക്ഷ്മി ഐശ്വര്യപൂജ, സരസ്വതിപൂജ, വിദ്യാരംഭം എന്നിവ നടന്നു. ക്ഷേത്രം പൂജാരി കെ.കൃഷ്ണന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തിലാണ് വിദ്യാരംഭം നടന്നത്. പള്ളിക്കര ഭഗവതിക്ഷേത്രത്തില്‍ സര്‍വൈശ്വര്യ വിളക്കുപൂജയും വിദ്യാരംഭവും ഗ്രന്ഥമെടുപ്പും ഉണ്ടായിരുന്നു. പടന്നക്കാട് കുറുന്തൂര്‍ ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തില്‍ വിജയദശമിയുടെ ഭാഗമായി വിദ്യാരംഭം, തുലാഭാരം, അന്നദാനം എന്നിവ ഉണ്ടായിരുന്നു. മരക്കാപ്പ് കടപ്പുറം മൂകാംബികദേവീക്ഷേത്രത്തില്‍ മേല്‍ശാന്തി മുരളീധരന്‍ എമ്പ്രാന്തിരിയുടെ കാര്‍മികത്വത്തിലാണ് വിദ്യാരംഭം നടന്നത്.
ചായ്യോത്ത് പെരിങ്ങാര ദുര്‍ഗാഭഗവതിക്ഷേത്രത്തില്‍ ഡോ. യു.ശശിമേനോന്‍ വിദ്യാരംഭത്തിന് നേതൃത്വം നല്‍കി. അന്നദാനം, നിറമാല, രാത്രി തിടമ്പുനൃത്തം എന്നിവ ഉണ്ടായിരുന്നു. വരഞ്ഞൂര്‍ കഞ്ഞാറ്റിക്കാവ് ഭഗവതിക്ഷേത്രത്തില്‍ വിദ്യാരംഭത്തിനുശേഷം തുലാഭാരവും അന്നദാനവും ഉണ്ടായിരുന്നു. പുതുക്കൈ സദാശിവക്ഷേത്രത്തിലും വിദ്യാരംഭച്ചടങ്ങുകള്‍ നടന്നു.

നീലേശ്വരത്തും പരിസരപ്രദേശങ്ങളിലുമുള്ള സംഗീതവിദ്യാലയങ്ങളായ നവധാര, നൂപുരധ്വനി, രാഗവീണ, നാദം, നൃത്താഞ്ജലി, മൂകാംബിക, കടിഞ്ഞിക്കടവ് നേതാജി വായനശാല, ജനത കലാസമിതി എന്നിവിടങ്ങളിലെല്ലാം സരസ്വതി പൂജയും വിദ്യാരംഭവും ഉണ്ടായിരുന്നു. സംഗീതവിദ്യാലയങ്ങളില്‍ സംഗീതനൃത്ത അരങ്ങേറ്റവും നടന്നു.

രാഗവീണയുടെ നവരാത്രി സംഗീതോത്സവം ഭാഗവതാചാര്യന്‍ പെരികമന ശ്രീധരന്‍ നമ്പൂതിരി ഉദ്ഘാടനം ചെയ്തു. കെ.വി.സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കെ.പ്രശാന്ത്‌സുന്ദര്‍, എം.സുജാത, വിപിന്‍ രാഗവീണ, ഗോപിനാഥന്‍ മുതിരക്കാല്‍, ഡോ. കെ.രാധാകൃഷ്ണന്‍, ശ്രീകല കോറോത്ത്, കെ.ഇ.രാധാകൃഷ്ണന്‍ നമ്പ്യാര്‍, കെ.വി.വിനോദ്, കെ.രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു. രാജ്‌മോഹന്‍ നീലേശ്വരം, ജെ.എസ്.മനൂപ്, മീനു മണികണ്ഠന്‍ എന്നിവരെ ആദരിച്ചു.

VijayadashamiVijayadashamiVijayadashami

RANDOM NEWS

കുമ്പളയില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതികള്‍ നടപ്പാക്കുന്നു

കുമ്പള : കാര്‍ഷിക മേഖലയില്‍ സ്വയം പര്യാപ്തത ലക്ഷ്യമാക്കി കുമ്പള പഞ്ചായത്തില്‍ ഒരു കോടി രൂപയുടെ കാര്‍ഷിക പദ്ധതി നടപ്പാക്കുന്നു. …