Wednesday , December 19 2018
Breaking News
Vishu

ഐശ്വര്യ സമൃദ്ധിയുടെ വിഷു കണിയുമായി കാസര്‍കോട്ടെ വയോജനങ്ങള്‍

കാസര്‍കോട് : നഗരസഭ വയോമിത്രം പദ്ധതിയുടെ ആഭിമുഖ്യത്തില്‍ അടുക്കത്ത് ബയല്‍ സ്‌നേഹ വയോജന സംഘം അടുക്കത്ത് ബയല്‍ അങ്കണവാടിയില്‍ വിഷുക്കണി ഒരുക്കി. വീടുകളില്‍ നിന്നും ശേഖരിച്ച ഫലങ്ങളും സ്വന്തമായി ഉണ്ടാക്കിയ പലഹാരങ്ങളും കൊണ്ടാണ് ജാതിമിത വ്യത്യാസമില്ലാതെ വാര്‍ദ്ധക്യത്തില്‍ ഒറ്റപ്പെട്ട് പോയ വയോജനങ്ങള്‍ വിഷുക്കണി ഒരുക്കിയത്. മധുര പലഹാരങ്ങള്‍ പങ്കുവെച്ച് കുട്ടികളും കൂടെ ഉണ്ടായിരുന്നു. വിഷു പാട്ടുകള്‍ പാടിയും വിഷു ഓര്‍മ്മകള്‍ പങ്കുവെച്ചും വിഷുവിന്റെ ഐതീഹ്യവും പാരമ്പര്യവും ഓര്‍ത്തെടുത്ത് ചന്ദ്രികയും ശാരദയും ചെറുപ്പകാലത്തിന്റെ സുവര്‍ണ നിമിഷങ്ങള്‍ പങ്കുവെച്ചു. പൊയ്‌പോയ കാര്‍ഷിക സമൃദ്ധിയുടെയും നന്മകളുടെയും നേര്‍സാക്ഷ്യമായി ഈ ഓര്‍മ്മകള്‍. ഓട്ടുരുളിയില്‍ വെച്ച കണ്ണാടി പോലെ നിറമുള്ള ഓര്‍മ്മകള്‍ പ്രതിബിംബിച്ച വിഷുക്കാലം. അമ്മമനസുകള്‍ നിറഞ്ഞ സന്തോഷത്തില്‍ എങ്ങോ വിഷുപക്ഷി ചിലച്ചു.

വിഷു ആഘോഷങ്ങള്‍ക്ക് കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ജില്ലാ കോഓര്‍ജഡിനേറ്റര്‍ ജിഷോ ജയിംസ്, വയോമിത്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഷംനാട്, വയോമിത്രം ജീവനക്കാരായ ഗീതു, സിന്ധു എന്നിവര്‍ നേതൃത്വം നല്‍കി.

Vishu Vishu-1

RANDOM NEWS

Collector-Meeting

വനിതാ മതില്‍; ജില്ലയില്‍ നിന്ന് ഒരുലക്ഷത്തിലധികം പേരെ പങ്കെടുപ്പിക്കാന്‍ കഴിയുമെന്ന് കളക്ടര്‍

കാസര്‍കോട് മുതല്‍ തിരുവന്തപുരം വരെ 2019 ജനുവരി ഒന്നിനു സംഘടിപ്പിക്കുന്ന വനിതാമതിലിന് കാസര്‍കോട് ജില്ലയില്‍ നിന്ന് ഒരു ലക്ഷത്തിലധികം വനിതകളെ …