Monday , May 20 2019
Breaking News
Vote

കണ്ണൂരിലെ കള്ളവോട്ട് ; 9 ലീഗുകാര്‍ക്കും ഒരു സി പി എമ്മുകാരനുമെതിരെ കേസ്

കണ്ണൂര്‍ : പാമ്പുരുത്തിയില്‍ കള്ളവോട്ട് ചെയ്ത മുസ്‌ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ മയ്യില്‍ പൊലീസ് കേസെടുത്തു. മുസ്‌ലിം ലീഗ് പ്രവര്‍ത്തകരായ അബ്ദുല്‍ സലാം, മര്‍ഷാദ്, കെ.പി.ഉനൈസ്, കെ.മുഹമ്മദ് അനസ്, മുഹമ്മദ് അസ്‌ലം, അബ്ദുല്‍ സലാം, കെ.പി.സാദിഖ്, ഷമല്‍ മുബഷിര്‍ എന്നിവര്‍ക്കെതിരെയാണു മയ്യില്‍ സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തത്. പ്രവാസികളായ 28 പേരുടെ വോട്ടുകള്‍ ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തതായി എല്‍ഡിഎഫ് ബൂത്ത് ഏജന്റ് നല്‍കിയ പരാതി നല്‍കിയിരുന്നു.

കണ്ണൂരിലെ ധര്‍മടം മണ്ഡലത്തിലെ കള്ളവോട്ടില്‍ സിപിഎം പ്രവര്‍ത്തകനായ എ.കെ.സായൂജിനെതിരെ കൂത്തുപറമ്പ് പൊലീസും കേസെടുത്തിട്ടുണ്ട്. കണ്ണൂരില്‍ വീണ്ടും കള്ളവോട്ടു സ്ഥിരീകരിച്ചു തിരഞ്ഞെടുപ്പ് കമ്മിഷന്‍ രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മടത്ത് കള്ളവോട്ടു നടന്നെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. വീഡിയോ ദൃശ്യങ്ങളുടെയും കലക്ടറുടെ റിപ്പോര്‍ട്ടിന്റെയും അടിസ്ഥാനത്തിലാണ് ധര്‍മടത്തെ ബൂത്ത് 52 ലെയും പാമ്പുരുത്തി എയുപി മാപ്പിള സ്‌കൂളിലെയും കള്ളവോട്ട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചത്..

പാമ്പുരുത്തിയില്‍ 9 പേരാണ് കള്ളവോട്ട് ചെയ്തത്. ചിലര്‍ രണ്ട് തവണ ചെയ്തിട്ടുണ്ട്. പാമ്പുരുത്തി 166ാം നമ്പര്‍ ബൂത്തിലെ മൂന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസെടുക്കും. പ്രിസൈഡിങ് ഓഫിസര്‍
ഉള്‍പ്പെടെയുള്ളവര്‍ ഗുരുതര കൃത്യവിലോപം കാണിച്ചെന്നു തെളിഞ്ഞിട്ടുണ്ട്.

RANDOM NEWS

accident

കുമ്പളയില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്ക്

കുമ്പള : കുമ്പള ഭാസ്‌കര നഗറില്‍ ടാങ്കര്‍ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടു പേര്‍ക്ക് പരിക്കേറ്റു. കാര്‍ യാത്രക്കാരായ നായിക്കാപ്പ് …