Monday , February 19 2018
Breaking News
V-S-Achuthanandan

എല്ലാ ദു:ഖത്തിലും കൂടെയുണ്ടാകും’; വി എസ് പൂന്തുറയും വിഴിഞ്ഞവും സന്ദര്‍ശിച്ചു

തിരുവനന്തപുരം: ഓഖി ചുഴലിക്കൊടുങ്കാറ്റ് ദുരിതം വിതച്ച പൂന്തുറയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ സന്ദര്‍ശനം നടത്തി. മത്സ്യത്തൊഴിലാളികളുടെ ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പരിഹാരമുണ്ടാക്കാന്‍ എന്തെല്ലാം കഴിയുമോ അതെല്ലാം ചെയ്യാനാണ് താന്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങള്‍ ഏറെ ദുഃഖിതരാണെന്ന് മനസ്സിലാക്കിയതു കൊണ്ടാണ് ഞാന്‍ ഇവിടേക്ക് വന്നത്. കാണാതായവരുടെ ബന്ധുക്കളെയും സുഹൃത്തുക്കളെയും സന്ദര്‍ശിക്കുകയും കാര്യങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. അത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളെ അറിയിക്കും’വി എസ് പറഞ്ഞു

അതിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നിങ്ങള്‍ക്ക് ഒപ്പമുണ്ടാകുമെന്നും വി എസ് കൂട്ടിച്ചേര്‍ത്തു. പൂന്തുറയ്ക്കു ശേഷം വിഴിഞ്ഞവും വി എസ് സന്ദര്‍ശിച്ചു.
നേരത്തെ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനൊപ്പം ദുരിതബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തിയ കടകംപള്ളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയ്ക്കും നേരെ കടുത്ത പ്രതിഷേധമാണ് ജനങ്ങളുടെ ഭാഗത്തുനിന്നുണ്ടായത്. കടകംപള്ളിയും മേഴ്സിക്കുട്ടിയമ്മയും തിരിച്ചുപോകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു വി എസിന്റെ സന്ദര്‍ശനം. അതേസമയം വി എസിന്റെ വാക്കുകള്‍ സംയമനത്തോടെയാണ് പൂന്തുറയിലെയും വിഴിഞ്ഞത്തെയും ജനങ്ങള്‍ കേട്ടിരുന്നത്.

RANDOM NEWS

BJO

വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്ന് കെ രാമന്‍പിള്ള

കാസര്‍കോട് : വയോജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ താല്‍പര്യമെടുക്കുന്നില്ലെന്ന് ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റും, ബി.ജെ.പി സീനിയര്‍ സിറ്റിസെന്‍ …