Tuesday , October 16 2018
Breaking News
Arrested

ബന്തടുക്ക മാണിമൂലയില്‍ മണ്ണിനടിയില്‍ സൂക്ഷിച്ച 600 ലിറ്റര്‍ വാഷ് പിടികൂടി

ബന്തടുക്ക : മാണിമൂല ദര്‍ബടുക്ക വനാതിര്‍ത്തിയില്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ റെയിഡില്‍ ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ 600 ലിറ്റര്‍ വാഷും വാഷ് സൂക്ഷിച്ചു വെക്കാനുപയോഗിക്കുന്ന പാത്രങ്ങളും നശിപ്പിച്ചു. ഓണക്കാലത്തെ വിപണി ലക്ഷ്യമാക്കി ചാരായം വാറ്റാന്‍ പാകപ്പെടുത്തിയ വാഷാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയത്. വനാതിര്‍ത്തിയില്‍ മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിലാണ് മണ്ണിനടിയില്‍ സൂക്ഷിച്ച നിലയിലുള്ള വാഷ് കണ്ടെടുത്തത്

ബന്തടുക്ക റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.ഉമ്മറിന്റെ നേതൃത്വത്തില്‍ നടന്ന റെയിഡില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.എം പ്രദീപ്, സിവില്‍ എകൈസസ് ഓഫീസര്‍മാരായ എ കൃഷ്ണ ,വിജയന്‍.സി, ഡ്രൈവര്‍ പി.എസ് വിജയന്‍ എന്നിവര്‍ പങ്കെടുത്തു പ്രതികളെ ഉടന്‍ പിടികൂടാന്‍ സാധിക്കുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു

RANDOM NEWS

Blood-knife

മരം മുറിക്കുന്നതിനെചൊല്ലി തര്‍ക്കം ; വെട്ടേറ്റ് യുവാവിന് ഗുരുതരം

ചെറുവത്തൂര്‍: കുടുംബ സ്വത്തില്‍ നിന്നും മരം മുറിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടയില്‍ യുവാവിന് വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റു. പിലിക്കോട് ഓവര്‍ബ്രിഡ്ജിന് സമീപത്തെ കെ …