Saturday , January 18 2020
Breaking News

ആശുപത്രി മാലിന്യം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും; മാലിന്യങ്ങള്‍ ശാസ്ത്രീയമായി സംസ്‌ക്കരിക്കണം. ;എച്ച്. ആര്‍.പി.എം

കാസര്‍കോട്: നെല്ലിക്കട്ട ശക്തിനഗറിലെ ചെങ്കല്ല ക്വാറിയില്‍ തള്ളിയ ആശുപത്രി മാലിന്യങ്ങള്‍ പ്രദേശത്ത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും ,ഇത്ശാസ്ത്രീയമായി സംസ്‌ക്കരിക്കാരുള്ള നടപടി സ്വീകരിക്കണ മെന്നും ഹ്യൂമണ്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ മിഷന്‍
ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

ജില്ലാസെക്രട്ടറി കെ. ബി. മുഹമ്മദ് കുഞ്ഞീ, ആരോഗ്യ സെല്‍ ജില്ലാ ചെയര്‍മാന്‍ ബി.അഷറഫ് എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു

സൂചി ,സിറിഞ്ച്,ലാബില്‍ ഉപയോഗിച്ച രക്തം ശേഖരിക്കുന്ന ബോട്ടില്‍, ട്രിപ്പ് സെറ്റ്,കാനുലാ,മുറിവ് കെട്ടിയ തുണികകള്‍,കോട്ടണ്‍, തുടങ്ങിയ ആശുപത്രി മാലിന്യങ്ങളുംമറ്റുമാണ് ജനവാസമേഖലയില്‍ തള്ളിയിരിക്കുന്നത്.

ഇതില്‍ പകുതിയോളം മണ്ണിട്ടു മൂടിയിരിക്കുകയാണ്. ഇത് കുട്ടിവെള്ള സ്രോതസ്സുകള്‍ മലിനമാക്കും. ഇത്തരംമാലിന്യങ്ങള്‍ മനുഷ്യരില്‍ ഹെപ്പറ്റൈറ്റീസ് ബി,മഞ്ഞപിത്തം,ടൈഫോയ്ഡ്,എച്ച്.ഐ വി,,ബാക്ടീരിയ അണുബാധാ എന്നിവഉണ്ടാകും,ഗുരുതരമായ തൊക്ക് രേഗങ്ങള്‍ക്കും കാരണമാവും. കോഴിക്കോട്ടെ പ്രമുഖ ആശു പത്രികളുടെ ബില്ലും, മററു കടലാസുകളും ഇതില്‍ കാണുന്നുണ്ട്.

കാസര്‍കോട് നല്ല ആശുപത്രി ഇല്ലാതെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴാണ് മററു ജില്ലകളിലെ ആശുപത്രി മാലിന്യങ്ങള്‍ ഇവിടെ തള്ളൂന്നത്.

RANDOM NEWS

അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയത് മന്ത്രി

നീലേശ്വരം : നവകേരള മിഷന്‍ യാഥാര്‍ത്ഥ്യമാക്കുന്നതിന് മികച്ച ജനപിന്തുണയാണ് സര്‍ക്കാറിന് ലഭിക്കുന്നതെന്നും അസാധ്യമെന്നു തോന്നിയ പദ്ധതികളാണ് സംസഥാന സര്‍ക്കാര്‍ യാഥാര്‍ഥ്യമാക്കിയതെന്നും …