Thursday , September 19 2019
Breaking News
Teacher

മാലിന്യം ശേഖരിച്ചു സ്വന്തം പറമ്പില്‍ കുഴിച്ചിട്ട് അധ്യാപകന്റെ പ്രതിഷേധം

ബേത്തൂര്‍പാറ : ഇരുട്ടിന്റെ മറവില്‍ റോഡില്‍ കൊണ്ടു തള്ളിയ ഭക്ഷണാവശിഷ്ടങ്ങളടങ്ങിയ മാലിന്യം ശേഖരിച്ചു സ്വന്തം പറമ്പില്‍ കുഴിച്ചിട്ട് അധ്യാപകന്റെ ഒറ്റയാള്‍ പ്രതിഷേധം. പാണ്ടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ വിജയന്‍ ശങ്കരംപാടിയാണ് പൊതുസ്ഥലത്തെ മാലിന്യം തള്ളലിനെതിരെ പ്രവൃത്തിയിലൂടെ പ്രതിഷേധിച്ചത്. കാവുങ്കാല്‍- പടുപ്പ് റോഡിലെ ശങ്കരംപാടി സ്‌കൂളിനു സമീപത്തെ റോഡിലാണു കഴിഞ്ഞ ദിവസം രാത്രി ആരോ രണ്ടു ചാക്ക് മാലിന്യം തള്ളിയത്. ബിരിയാണി അവശിഷ്ടങ്ങളും  പ്ലേറ്റും പ്ലാസ്റ്റിക് ഗ്ലാസുകളും ഇതിലുണ്ടായിരുന്നത്. സംഭവം ശ്രദ്ധയില്‍പ്പെട്ട ഇദ്ദേഹം മാലിന്യം ചാക്കിലിട്ട് കാറില്‍ കയറ്റി വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.

RANDOM NEWS

Arrested

ബല്‍ത്തങ്ങാടിയില്‍ വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു; 3 പേര്‍ അറസ്റ്റില്‍

ബല്‍ത്തങ്ങാടി : വീട്ടില്‍ സൂക്ഷിച്ച 51 കിലോ ആനക്കൊമ്പ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബല്‍ത്തങ്ങാടി …