Sunday , December 15 2019
Breaking News

നിങ്ങള്‍ക്ക് ഒരു തൊഴില്‍ : വെബ്‌പോര്‍ട്ടല്‍ പ്രകാശനം ചെയ്തു

കാസര്‍കോട് : ജില്ലയിലെ തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് അത്താണിയായി ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തില്‍ വെബ്‌പോര്‍ട്ടല്‍ ആരംഭിച്ചു. അന്താരാഷ്ട്ര യുവജന നൈപുണ്യ ദിനമായ തിങ്കളാഴ്ച (15) വെബ്‌സൈറ്റ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു പ്രകാശനം ചെയ്തു. ംംം.റശരെസ.ശി ആണ് വെബ്‌സൈറ്റ് വിലാസം. ജില്ലാ സ്‌കില്‍ കമ്മിറ്റി സങ്കല്പുമായി ചേര്‍ന്നാണ് ജില്ലാ ഭരണകൂടം വെബ്‌സൈറ്റ് തയ്യാറാക്കിയത്. ഈ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന തൊഴില്‍ രഹിതര്‍ക്കായി അടുത്ത മാസം ജോബ് ഫെയര്‍ സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹളില്‍ നടന്ന ചടങ്ങില്‍ സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ അധ്യക്ഷത വഹിച്ചു. കാസര്‍കോട് ആര്‍ ഡി ഒ, പി.എ. അബ്ദുസമദ്, ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ രേഖ, അസാപ് സീനിയര്‍ പ്രോഗ്രാം മാനേജര്‍ പി.വി.സുജീഷ,് അസാപ് ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ രാഹുല്‍ ബി മോഹന്‍, കെ കെ പ്രജിത് , കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ രേഷ്മ, തളങ്കര വിഎച്ച്എസ്ഇ പ്രിന്‍സിപ്പല്‍ പ്രീതി ശശിധരന്‍, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ഫാക്കല്‍ട്ടി ജയ്‌മോന്‍ തോമസ് വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍, അസാപ് കോര്‍ഡിനേറ്റര്‍, ഡി ഡി യു ജി കെ വൈ, വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട്, ഐടിഐ,വി എച്ച് എസ് ഇ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. 25 വയസുവരെയുള്ള തൊഴില്‍ രഹിതര്‍ക്ക് നൈപുണ്യ വികസനം സാധ്യമാക്കുന്നതിനും തൊഴില്‍ കിട്ടുന്നതിന് അനുയോജ്യമായ കോഴ്‌സുകളെക്കുറിച്ചും അത് എവിടെയാണെന്ന് വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്തുന്നതിനും ഈ വെബ്‌സൈറ്റ് ഉപകരിക്കും. നൈപുണ്യവികസനം കിട്ടിയ കുട്ടികള്‍ക്ക് ജോലി നേടിക്കൊടുക്കുന്നതിനും അവസരമൊരുക്കും. ടെക്‌നിക്കല്‍ സ്‌കൂള്‍, വിഎച്ച്എസ്ഇ, ഐ ടി ഐ, പോളിടെക്‌നിക് കോളേജ്, എഞ്ചിനീയറിംഗ് കോളേജ് എന്നീ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ഈ മേഖലയിലെ വിദഗ്ദര്‍ തുടങ്ങിയവരും നൈപുണ്യവികസനരംഗത്ത് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അസാപ്, കെ എ എസ് ഇ കേസ്, ഡി ഡി യു ജി കെ വൈ , ആര്‍ സെറ്റി (വെള്ളിക്കോത്ത് ഇന്‍സ്റ്റിറ്റ്യൂട്ട് ) പി എം ജി എസ് വൈ തുടങ്ങിയവയും ചേര്‍ന്നതാണ് ഈ ഇന്ററാക്റ്റീവ് വെബ് സൈറ്റ്. ഇതുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കുന്നതിന് 25 വയസ്സില്‍ താഴെയുള്ള തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.

RANDOM NEWS

മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കടബയിലെ ജ്വല്ലറിയില്‍ കണ്ടെത്തി; പ്രതി വീണ്ടും റിമാന്റില്‍

ആദൂര്‍ : മുളിയാര്‍ സ്വദേശിനിയില്‍ നിന്ന് തട്ടിപ്പറിച്ച സ്വര്‍ണ്ണമാല കര്‍ണ്ണാടക കടബയിലെ ജ്വല്ലറിയില്‍ നിന്നും പോലീസ് കണ്ടെടുത്തു. റിമാന്റില്‍ കഴിയുകയായിരുന്ന …