Sunday , August 9 2020
Breaking News

കടല്‍ ക്ഷോഭത്തിന് ഇരയായവര്‍ക്ക് ശാശ്വതമായ പുനരധിവാസത്തിന് പദ്ധതികള്‍ ആവിഷ്‌കരിക്കണം

കുമ്പള: മഞ്ചേശ്വരം മണ്ഡലത്തില്‍ കടല്‍ക്ഷോഭത്തിനിരയായി വീട് തകര്‍ന്നവര്‍ക്കും ഏത് നിമിഷവും കടല്‍ ക്ഷോഭം ഉണ്ടാവാന്‍ സാധ്യതയുള്ള ഭീതിയോടെ കഴിയേണ്ടി വരുന്നവര്‍ക്കും വേണ്ടി സര്‍ക്കാര്‍ ശാശ്വതമായ പുനരധിവാസ പദ്ധതികള്‍ ആസൂത്രണം ചെയ്ത് എത്രയും പെട്ടെന്ന് നടപ്പിലാക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി മഞ്ചേശ്വരം മണ്ഡലം അടിയന്തിര യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എല്ലാ വര്‍ഷവും കാലവര്‍ഷം കനത്ത് കടല്‍ ക്ഷോഭം ഉണ്ടാവുമ്പോള്‍ വാഗ്ദാനങ്ങള്‍ നല്‍കി പോവുകയല്ലാതെ നാളിതുവരെ പാവപ്പെട്ട മല്‍സ്യത്തൊഴിലാളികളെയടക്കമുള്ള തീരദേശവാസികള്‍ക്ക് ആവശ്യമായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ അധികാരികള്‍ വിസമ്മതിക്കുന്നത് പ്രതിഷേധാര്‍ഹമാണ്. തീര പരിപാലനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും അനുവദിക്കപ്പെട്ട ഫണ്ടില്‍ ശാസ്ത്രീയമായ പദ്ധതികള്‍ ആവിശ്കരിക്കാത്തതും കാരണമാണ് തീരദേശ വാസികള്‍ക്ക് ഈ ദുരിതം തുടരേണ്ടി വരുന്നത്. വേനല്‍ക്കാലത്ത് നിരന്തരം ഉപ്പു വെള്ളം കുടിക്കേണ്ടി വരുന്ന ഇവര്‍ക്ക് കുടിവെള്ളത്തിന് പോലും പദ്ധതിയില്ല. അത് കൊണ്ട് തന്നെ ഇനിയും ഈ അവസ്ഥ തുടര്‍ന്നാല്‍ ശക്തമായ ജനരോശം അധികാരികള്‍ നേരിടേണ്ടി വരും.മഞ്ചേശ്വരം, മുസോടി, കോയിപ്പാടി, പെര്‍വാട് ഭാഗങ്ങളിലാണ് കടല്‍ക്ഷോഭം കാരണം തീരദേശ വാസികള്‍ ദുരിതത്തില്‍ കഴിയുന്നത്.

വെല്‍ഫെയര്‍ പാര്‍ട്ടി മണ്ഡലം പ്രസിഡന്റ് അബ്ദുല്ലത്തീഫ് കുമ്പള അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് കെ. രാമകൃഷ്ണന്‍, ജില്ലാ കമ്മിറ്റി അംഗംഗളായ അഷ് റഫ് ബായാര്‍, ഫെലിക്‌സ് ഡിസൂസ, സാഹിദ ഇല്യാസ്, അബ്ദുല്ലത്തീഫ് കെ.ഐ. തുടങ്ങിയവര്‍ സംസാരിച്ചു.

ഉപ്പള മുസോടിയില്‍ കടല്‍ക്ഷോഭത്തിനിരയായവരെ നേതാക്കള്‍ സന്ദര്‍ശിച്ചു.

RANDOM NEWS

സര്‍വ്വ കക്ഷി യോഗത്തില്‍ ക്ഷണിക്കാത്തത് പ്രതിഷേധാര്‍ഹം: ബിജെപി

ഉദുമ: കോവിഡുമായി ബന്ധപ്പെട്ട് ഉദുമ പഞ്ചായത്തില്‍ വിളിച്ച് ചേര്‍ത്ത സര്‍വ്വ കക്ഷി പ്രതിനിധി യോഗത്തില്‍ ബിജെപിയെ ക്ഷണിക്കാതിരുന്നത് പ്രതിഷേധാര്‍ഹമാണെന്ന് ബി …