Tuesday , January 22 2019
Breaking News
Untitled-2

വാട്‌സ്ആപ്പില്‍ വോയ്‌സ് ക്ലിപ്പ് റെക്കോഡ് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

വാട്‌സ്ആപ്പ് ചാറ്റില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമായിട്ടുള്ള നിരവധി ഫീച്ചറുകളില്‍ ഒന്നാണ് വോയ്‌സ് റെക്കോഡിങ്. വോയ്‌സ് റെക്കോര്‍ഡ് ഫീച്ചറില്‍
ഒരു പുതിയ മാറ്റം അവതരിപ്പിക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങളിലാണ് വാട്‌സ്ആപ്പ്. ശബ്ദം റെക്കോര്‍ഡ് ചെയ്യുന്ന സമയത്ത് അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിക്കുമ്പോള്‍( ഉദാഹരണത്തിന് കോള്‍ വരിക, ബാറ്ററി കുറയുക) റെക്കോര്‍ഡിങ് തടസപ്പെടാറുണ്ട്. എന്നാല്‍ 2.18.123 ആന്‍ഡ്രോയിഡ് ബീറ്റാ അപ്‌ഡേറ്റില്‍ ഇതിനൊരു പരിഹാരം കാണുകയാണ് വാട്‌സ്ആപ്പ്. അതായത് വോയ്‌സ് റെക്കോഡിങ് സമയത്ത് അപ്രതീക്ഷിതമായി തടസങ്ങള്‍ ഉണ്ടാവുമ്പോള്‍ റെഡക്കോഡ് ചെയ്യുന്ന വോയ്‌സ് ക്ലിപ്പ് ഫോണില്‍ സേവ് ചെയ്യപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക് വീണ്ടും ശബ്ദം റെക്കോര്‍ഡ് ചെയ്യേണ്ടി വരില്ല. ഈ സൗകര്യം നേരത്തെ വാട്‌സ്ആപ്പിന്റെ ഐഓഎസ് പതിപ്പില്‍ അവതരിപ്പിച്ചതാണ്.

RANDOM NEWS

Manju

സ്ത്രീകളുടെ അന്തസ്സിന് മുറിവേല്‍ക്കുന്നത് പുരോഗമന സമൂഹത്തിന്റെ പരാജയമാണ്- മഞ്ജു വാര്യര്‍

ജസ്റ്റ് ഫോണ്‍ വിമണ്‍’ മാസികയുടെ പുരസ്‌കാര വേദിയില്‍ കയ്യടി നേടി മഞ്ജു വാര്യര്‍. തനിക്ക് ലഭിച്ച പുരസ്‌കാരം പ്രളയത്തെ അതിജീവിച്ച …