Sunday , September 15 2019
Breaking News
Watsap

ഫെയ്‌സ് ബുക്ക് ചാറ്റിലൂടെ വീടുവിട്ട വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു!

Watsap

പള്ളിക്കത്തോട് (കോട്ടയം) : ഫെയ്‌സ്ബുക്ക് വഴി ചാറ്റ് ചെയ്ത് ഇറങ്ങിപ്പോയ വീട്ടമ്മയെ വാട്‌സാപ്പിലൂടെ പൊലീസ് തിരിച്ചെത്തിച്ചു. സൈബര്‍ സെല്‍ സഹായത്തോടെ സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് നടത്തിയ അന്വേഷണമാണ് കഴിഞ്ഞമാസം 13നു കോട്ടയം വാഴൂരില്‍നിന്നു ഭര്‍ത്താവിനെയും കുട്ടിയെയും ഉപേക്ഷിച്ചിറങ്ങിയ വീട്ടമ്മയെ കൊല്ലത്തുള്ള യുവാവിന്റെ വീട്ടില്‍ കണ്ടെത്താന്‍ ഇടയാക്കിയത്.

ഫെയ്‌സ്ബുക്ക് വഴി ചാറ്റ് ചെയ്തു ചില യുവാക്കളുമായി വീട്ടമ്മ ബന്ധം സ്ഥാപിച്ചിരുന്നു. ഇവരില്‍ ചിലരുടെ മൊബൈല്‍ നമ്പര്‍ പൊലീസിനു ലഭിച്ചതോടെ സൈബര്‍ സെല്‍ അന്വേഷണം തുടങ്ങി. ഒരു യുവാവിന്റെ ഫോണ്‍ നമ്പറിലേക്കു വാട്‌സാപ്പിലൂടെ പൊലീസ് സന്ദേശമയച്ചു. പ്രൊഫൈല്‍ ചിത്രം ഒരു സ്ത്രീയുടേതാക്കിയാണ് ചിത്രം അയച്ചത്.

ഈ സന്ദേശക്കെണിയില്‍ വീണ യുവാവ് ചാറ്റിങ് ആരംഭിച്ചതോടെ നാടകീയമായി കൊടുങ്ങൂരിലേക്കു വിളിച്ചുവരുത്തി കുടുക്കുകയായിരുന്നു. ഇയാള്‍ നല്‍കിയ സൂചനയിലൂടെയാണ്, ഒളിച്ചോടിയ വീട്ടമ്മ കൊല്ലത്ത് മറ്റൊരു യുവാവിന്റെ വീട്ടിലുണ്ടെന്നു പൊലീസ് മനസ്സിലാക്കിയത്. വീട്ടമ്മ ഫെയ്‌സ്ബുക്ക് ചാറ്റിങ്ങിനിടെ പറഞ്ഞ കള്ളം വിശ്വസിച്ചാണ് ഇവര്‍ക്ക് യുവാവും വീട്ടുകാരും അഭയം നല്‍കിയതെന്നും ബോധ്യപ്പെട്ടു. ഭര്‍ത്താവിനെയും പൊലീസ് സംഘം ഒപ്പം കൂട്ടിയിരുന്നു. ഇന്നലെ നാട്ടിലെത്തിച്ചശേഷം മജിസ്‌ട്രേട്ട് മുന്‍പാകെ ഹാജരാക്കി.

RANDOM NEWS

cINEMA

പ്രണയമീനുകളുടെ കടല്‍ ആദ്യ ടീസര്‍ പുറത്ത്

കമല്‍ സംവിധാനം ചെയ്യുന്ന വിനായകന്‍ ചിത്രം ‘പ്രണയ മീനുകളുടെ കടലി’ന്റെ ടീസര്‍ പുറത്തിറങ്ങി. വിനായകന്റെ കഥാപാത്രം കടലില്‍ സ്രാവുകളെ വേട്ടയാടുന്ന …