Tuesday , September 24 2019
Breaking News
Sheeef-Karopody

ലോക ബോഡി ബില്‍ഡിങ് ചാമ്പ്യന്‍ഷിപ്പ് ; ഷെരീഫ് കരിപ്പൊടി ഇന്ത്യയെ പ്രതിനിധീകരിക്കും

കാസര്‍കോട് : ഡിസംബര്‍ 11 മുതല്‍ 17 വരെ തായ്ലന്‍ഡിലെ ചിയാങ് മൈയില്‍ നടക്കുന്ന പത്താമത് ലോക ബോഡി ബില്‍ഡിങ് & ഫിസിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ കാസറഗോഡ് ആലംപാടി സ്വദേശി ഷെരീഫ് കരിപ്പൊടി ഇന്ത്യയെ പ്രതിനിധീകരിക്കും.

മെന്‍ ഫിസിക് വിഭാഗത്തില്‍ 175cm കാറ്റഗറിയിലാണ് ഷരീഫ് കരിപ്പൊടി മത്സരിക്കുക.കഴിഞ്ഞ ഒക്ടോബറില്‍ പൂനയില്‍ വെച്ച് നടന്ന ഏഷ്യന്‍ ലോക ബോഡി ബില്‍ഡിങ് & ഫിസിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ തായ്ലന്റ്, അഫ്ഗാനിസ്ഥാന്‍,ഇറാഖ്, കൊറിയ ,കസാഖിസ്ഥാന്‍ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നായി 18 ഓളം കായികതാരങ്ങളോട് മത്സരിച്ചാണ് ലോക ചാമ്പ്യന്‍ഷിപ്പിലേക്ക് അര്‍ഹത നേടിയത്.

കഴിഞ്ഞ 12 വര്‍ഷമായി ബോഡി ബില്‍ഡിങ് മേഖലയില്‍ ജൂനിയര്‍ തലത്തിലും സീനിയര്‍ തലത്തിലും നിരവധി നേട്ടങ്ങള്‍ കൈവരിച്ചിട്ടുലുള്ള ഷെരീഫ് നിലവില്‍ മിസ്റ്റര്‍ കാസര്‍കോടാണ്.

ആലംപാടി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് (ആസ്‌ക് ആലംപാടി )അംഗം കൂടിയായ ഷെരീഫിന് പ്രദേശത്തെ മറ്റു ക്ലബുകളുടെയും കൂട്ടുകാരുടെയും നാട്ടുകാരുടെയും പ്രോത്സാഹനമാണ് ഈ നേട്ടത്തിന് പിന്നിലെന്ന് ശരീഫ് പറയുന്നു.എര്‍മാളത്തെ പരേതനായ ജലീല്‍ പുതിയല്‍ക്കയുടെയും ജമീലയുടെ മകനാണ്. ഭാര്യ: ഫത്തിമത്ത് റിസ്വാന. മക്കള്‍:ഫത്തിമത്ത് നെഹ്ല, നൂറ അനിഖ.

RANDOM NEWS

BJP

സംസ്ഥാന ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ്: ശ്രീകാന്ത്

മഞ്ചേശ്വരം: അഴിമതിയും ധൂര്‍ത്തും നിറഞ്ഞ പിണറായി സര്‍ക്കാറിന്റെ ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. …