Tuesday , August 20 2019
Breaking News
--------

ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്; വിജയം 104 റണ്‍സിന്

ഓവല്‍: ബാറ്റ്‌സ്മാന്‍മാരും ബോളര്‍മാരും ഒരുപോലെ തിളങ്ങിയപ്പോള്‍ ലോകകപ്പിന്റെ ഉദ്ഘാടന മല്‍സരത്തില്‍ ദക്ഷിണാഫ്രിക്കയെ പിടിച്ചുകെട്ടി ഇംഗ്ലണ്ട്. 104 റണ്‍സിനാണ് ഇംഗ്ലണ്ടിന്റെ വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 312 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 39.5 ഓവറില്‍ 207 റണ്‍സില്‍ അവസില്‍ അവസാനിച്ചു. അര്‍ധ സെഞ്ചുറികള്‍ നേടിയ ബെന്‍ സ്റ്റോക്‌സ്, ജേസന്‍ റോയി, ജോ റൂട്ട്, ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ എന്നിവരും 3 വിക്കറ്റു ജോഫ്ര ആര്‍ച്ചറും രണ്ട് വിക്കറ്റുകള്‍ വീതം നേടി പ്ലംകെറ്റും ബെന്‍ സ്റ്റോക്കും തിളങ്ങിയപ്പോള്‍ മത്സരം ഇംഗ്ലണ്ടിനൊപ്പം നിന്നു. ആദ്യ ഓവറിലെ വിക്കറ്റ് നഷ്ടത്തിന് ശേഷം കരുതലോടെ കളിച്ച ഇംഗ്ലണ്ട് നാല് അര്‍ധസെഞ്ചുറികളുടെയും രണ്ട് സെഞ്ചുറി കൂട്ടുകെട്ടുകളുടെയും പിന്‍ബലത്തിലാണ് പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട്, നിശ്ചിത 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തിലാണ് 311 റണ്‍സെടുത്തത്.

79 പന്തില്‍ ഒന്‍പതു ബൗണ്ടറി സഹിതം 89 റണ്‍സെടുത്ത ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ട് നിരയില്‍ ടോപ് സ്‌കോറര്‍. ലോക കപ്പിലെ ആദ്യ സെഞ്ചുറിയിലേക്ക് ബാറ്റ് വീശിയബെന്‍ സ്റ്റോക്‌സിനെ 11 റണ്‍സ് അകലെ ലുന്‍ഗി എന്‍ഗിഡിയാണ് പുറത്താക്കിയത്. ഓപ്പണര്‍ ജേസണ്‍ റോയി 53 പന്തില്‍ 54 റണ്‍സും ജോ റൂട്ട് 59 പന്തില്‍ 51 റണ്‍സും ക്യാപ്റ്റന്‍ ഒയിന്‍ മോര്‍ഗന്‍ 60 പന്തില്‍ 57 റണ്‍സുമെടുത്തു. രണ്ടാം വിക്കറ്റില്‍ ജസണ്‍ റോയി ജോ റൂട്ട് സഖ്യവും (107), നാലാം വിക്കറ്റില്‍ ഒയിന്‍ മോര്‍ഗന്‍ ബെന്‍ സ്റ്റോക്‌സ് സഖ്യവും ഇംഗ്ലണ്ടിനായി (106) ഇംഗ്ലണ്ടിനായി സെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി.

ഓപ്പണര്‍ ജോണി ബ്രിസ്‌റ്റോയെ ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് നഷ്ടമായി. ഇമ്രാന്‍ താഹിറാണ് ബ്രിസ്‌റ്റോയെ പൂജ്യത്തിന് വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന്റെ കൈകളില്‍ എത്തിച്ചത്. ഇതോടെ ലോകകപ്പില്‍ ആദ്യ ഓവറില്‍ വിക്കറ്റ് നേടുന്ന ആദ്യ ലഗ് സ്പിന്നറായി താഹിര്‍. രണ്ടാം വിക്കറ്റില്‍ ജോ റൂട്ട് ജേസറോയി സഖ്യം കരുതി കളിച്ചതോടെ ഇംഗ്ലണ്ട് പതിയെ മത്സരത്തിലേക്ക് തിരിച്ചു വന്നു. വികറ്റ് നഷ്ടം കൂടാതെ റണ്‍സ് ഉയര്‍ത്തിയ ഇരുവരും അര്‍ധസെഞ്ചുറികള്‍ നേടി. 51പന്തില്‍ ഏഴു ബൗണ്ടറി സഹിതമാണ് ജേസണ്‍ റോയിയുടെ അര്‍ദ്ധ സെഞ്ചുറി. പിന്നാലെ ജോ റൂട്ടുംഅര്‍ധസെഞ്ചുറി തികച്ചു. 56 പന്തിലായിരുന്നു റൂട്ട് അര്‍ദ്ധസെഞ്ചുറി തികച്ചത്. 54 റണ്‍സ് എടുത്ത റോയിയെ ഫെലൂക്വായോ പുറത്താക്കി. തൊട്ടുപിന്നാലെ ജോ റൂട്ടിനെ റബാദ പുറത്താക്കി.

RANDOM NEWS

Crocket

ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, നവദീപ് സൈനി; അടിമുടി മാറ്റങ്ങളുമായി ടീം ഇന്ത്യ

മുംബൈ: വെസ്റ്റിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് വീതം ട്വന്റി 20യും, ഏകദിനങ്ങളും രണ്ട് ടെസ്റ്റും അടങ്ങിയ …