Monday , July 22 2019
Breaking News
Cricket

വീണ്ടും മഴക്കളി ; ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരം ഉപേക്ഷിച്ചു

നോട്ടിങ്ങാം: ലോകകപ്പില്‍ വീണ്ടും മഴക്കളി. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരവും മഴ മൂലം ഉപേക്ഷിച്ചു. ഇരുടീമുകളും ഓരോ പോയിന്റ് വീതം പങ്കിട്ടു. നോട്ടിങ്ങാമിലെ ട്രെന്റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ മഴ ഒഴിയാതിരുന്നതോടെ ഒരൊറ്റ പന്ത് പോലും എറിയാതെയാണ് മത്സരം ഉപേക്ഷിച്ചത്.

ഇതോടെ ഈ ലോകകപ്പില്‍ മഴ മൂലം ഉപേക്ഷിക്കുന്ന മത്സരങ്ങളുടെ എണ്ണം നാലായി. ഒരൊറ്റ ലോകകപ്പിലും ഇത്രയും മത്സരങ്ങള്‍ ഉപേക്ഷിച്ചിട്ടില്ല. റിസര്‍വ് ദിവസങ്ങള്‍ ഇല്ലാത്തതും ലോകകപ്പിനെ ബാധിക്കുന്നു. ഇനി സെമിഫൈനലിസ്റ്റുകളേയും ഫൈനലിസ്റ്റുകളേയും എങ്ങനെ തീരുമാനിക്കുമെന്ന ആശങ്കയിലാണ് ആരാധകര്‍. ഇംഗ്ലണ്ടിനേയും ഐ.സി.സി..
യേയും പരിഹസിച്ച് നിരവധി പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

നേരത്തെ പാകിസ്താന്‍ x ശ്രീലങ്ക, ദക്ഷിണാഫ്രിക്കxവെസ്റ്റിന്‍ഡീസ്, ബംഗ്ലാദേശ്x ശ്രീലങ്ക മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. ഇതില്‍ ശ്രീലങ്കയുടെ രണ്ട് മത്സരങ്ങളിലും ഒരൊറ്റ പന്ത് പോലും എറിഞ്ഞിട്ടില്ല. വെസ്റ്റിന്‍ഡീസിനെതിരേ ദക്ഷിണാഫ്രിക്ക 7.3 ഓവര്‍ ബാറ്റു ചെയ്തപ്പോഴാണ് മഴ വന്നത്. തുടര്‍ന്ന് ആ മത്സരവും ഉപേക്ഷിക്കുകയായിരുന്നു.

RANDOM NEWS

Cricket

ധോനിയുടെയും ജഡേജയുടെയും പോരാട്ടം വിഫലം; ഇന്ത്യ ഫൈനല്‍ കാണാതെ പുറത്ത്

മാഞ്ചെസ്റ്റര്‍: ലോകകപ്പ് സെമിയില്‍ ന്യൂസീലന്‍ഡിനെതിരേ ഇന്ത്യയ്ക്ക് 18 റണ്‍സ് തോല്‍വി. 240 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 49.3 ഓവറില്‍ …