Wednesday , September 19 2018
Breaking News
Brazeel

ഇഞ്ചുറി ടൈമില്‍ പഞ്ചോടെ ബ്രസീല്‍

സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്: ബ്രസീല്‍ ആവോളം മാത്രമല്ല, വേവോളം തന്നെ കാത്തു. ഒടുവില്‍ നല്ല ഒന്നാന്തരം സദ്യ തന്നെ ഒരുക്കി ക്ഷമ കെട്ട്, ചങ്കിടിപ്പോടെ കാത്തുനിന്ന ആരാധകര്‍ക്ക്. തൊണ്ണൂറ് മിനിറ്റും ഗോള്‍ വീഴാതെ പോയ മത്സരത്തില്‍ റഫറി അനുവദിച്ച അവസാന ഏഴ് മിനിറ്റില്‍ നേടിയ രണ്ട് ഗോളിന് കോസ്റ്ററീക്കയെ തോല്‍പിച്ച മുന്‍ ചാമ്പ്യന്മാര്‍ പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ കെടാതെ കാത്തു. തൊണ്ണൂറ്റി ഒന്നാം മിനറ്റില്‍ കുട്ടീന്യോയും തൊണ്ണൂറ്റിയേഴാം മിനിറ്റില്‍ നെയ്മറുമാണ് ബ്രസീലിന്റെ ആയുസ്സ് നീട്ടിക്കൊടുത്ത ഗോളുകള്‍ നേടിയത്.

ആദ്യ മത്സരത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനോട് സമനില വഴങ്ങിയ ബ്രസീല്‍ ഈ ജയത്തോട് നാലു പോയിന്റുമായി ഗ്രൂപ്പ് ഇയില്‍ ഒന്നാമതായിരിക്കുകയാണ്. ഇതോടെ ബ്രസീലിന് പ്രീക്വാര്‍ട്ടര്‍ പ്രവേശനത്തിനുള്ള സാധ്യത വര്‍ധിച്ചിരിക്കുകയാണ്.

സമാനതകളുള്ള ഗാബ്രിയേല്‍ ജീസസിന്റെ തന്നെ രണ്ട് പാസുകളില്‍ നിന്നാണ് കുട്ടീന്യോയും നെയ്മറും സ്‌കോര്‍ ചെയ്തത്. ഇടത് കോര്‍ണറില്‍ നിന്ന് ഗാബ്രിയേല്‍ ജീസസ് ബോക്‌സിന്റെ മധ്യത്തിലേക്ക് നീട്ടി നല്‍കിയ പന്തുകള്‍ പോസ്റ്റിലേക്ക് വഴി തിരിച്ചുവിടുകയായിരുന്നു കുട്ടിന്യോയും നെയമറും. നിശ്ചിത സമയം വരെ ബ്രസീലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെ പ്രതിരോധിച്ചും ഒറ്റപ്പെട്ട പ്രത്യാക്രമണങ്ങള്‍ നടത്തിയും പോന്ന കോസ്റ്ററീക്കയ്ക്ക് ഇത് കണ്ണീരോടെയുള്ള മടക്കമായി. ആദ്യ മത്സരത്തിലും പരാജയപ്പെട്ട അവര്‍ക്കിനി ടുര്‍ണ്ണമെന്റില്‍ മുന്നോട്ട് പോകാനാകില്ല. ആദ്യ പകുതിയില്‍ ചെറിയ മുന്‍തൂക്കം മാത്രമുണ്ടായിരുന്ന ബ്രസീല്‍ രണ്ടാം
പകുതിയില്‍.ഇതിനിടയില്‍ രണ്ട് തുറന്ന അവസരങ്ങള്‍ നെയ്മര്‍ പാഴാക്കുകയും ചെയ്തു.

79ാം മിനില്‍ ബോക്‌സിനുള്ളില്‍ കോസ്റ്ററീക്കന്‍ ഡിഫന്‍ഡറുമായി കുട്ടിയി
ടിച്ച് വീണത് നാടകീയ സൃഷ്ടിച്ചു. ബ്രസീല്‍ താരങ്ങള്‍ പെനാല്‍റ്റി അപ്പീലുമായി സമീച്ചതോടെ റഫറി തീരുമാനം വാറിന് വിട്ടു. എന്നാല്‍ പെനാല്‍റ്റിക്ക് വകുപ്പില്ലെന്ന് വീഡിയോ റഫറി കണ്ടെത്തുകയായിരുന്നു. സെര്‍ബിയയോടാണ് ബ്രസീലിന് ഇനി മത്സരമുള്ളത്. ഇതില്‍ സമനില മാത്രം മതിയാകും ബ്രസീലിന് പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍.

RANDOM NEWS

Kroyesh

ഇംഗ്ലണ്ട് വീണു, ചരിത്രം കുറിച്ച് ക്രൊയേഷ്യ

മോസ്‌ക്കോ: ലുഷ്നിക്കി സ്റ്റേഡിയത്തില്‍ ഇതാ പുതിയൊരു ചരിത്രം. ലോകകപ്പില്‍ തങ്കലിപികളില്‍ എഴുതപ്പെട്ടൊരു ചരിത്രം. ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. …