Tuesday , October 16 2018
Breaking News
Yechuri

കോണ്‍ഗ്രസ് ബന്ധം; സഖ്യം വേണ്ട, ധാരണയാകാം

ഹൈദരാബാദ്: കോണ്‍ഗ്രസ് ബന്ധത്തിന്റെ പേരില്‍ സി.പി.എമ്മില്‍ നടന്ന നേര്‍ക്കുനേര്‍ പോരില്‍ യെച്ചൂരി പക്ഷത്തിന് വിജയം. പൊളിറ്റ് ബ്യൂറോയിലും കേന്ദ്രകമ്മിറ്റിയിലും പരാജയപ്പെട്ട യെച്ചൂരിയുടെ നിലപാടിനു പാര്‍ട്ടികോണ്‍ഗ്രസില്‍ അംഗീകാരം. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസുമായി ഒരു ബന്ധവും പാടില്ലെന്ന ഔദ്യോഗിക കരടു പ്രമേയത്തിലെ നയം മാറ്റാനാ
ണ് 22-ാം പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം. പ്രതിനിധികളില്‍ ചിലര്‍ ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും വലിയ ഭൂരിപക്ഷത്തോടെ പ്രമേയം പാസായി. സി.പി.എമ്മിനെ ചൂഴ്ന്നുനിന്ന ഭിന്നിപ്പിന്റെ നിഴല്‍ അതോടെ ഒഴിഞ്ഞുപോയി. കോണ്‍ഗ്രസുമായി ധാരണ പാടില്ലെന്ന വാക്യം കരടു രാഷ്ട്രീയപ്രമേയത്തില്‍നിന്നു മാറ്റണമെന്ന ജനറല്‍ സെക്രട്ടറി സീതാറാം
യെച്ചൂരിയുടെ വാദം അംഗീകരിക്കാന്‍ പൊളിറ്റ് ബ്യൂറോയിലെ ഭൂരിപക്ഷവിഭാഗം തയ്യാറാവുകയായിരുന്നു. അതനുസരിച്ചുള്ള ഭേദഗതി നിര്‍ദേശം പൊളിറ്റ് ബ്യൂറോ കോണ്‍ഗ്രസില്‍ അവതരിപ്പിച്ചു. അതാണ്അംഗീകരിക്കപ്പെട്ടത്.

കേന്ദ്രകമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലെ രാഷ്ട്രീയനയം എന്ന ഭാഗത്തെ ഒരു വാക്യമാണ് മാറ്റിയതില്‍ പ്രധാനം. അതിന് അനുബന്ധമായി മറ്റൊന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ബി.ജെ.പി.യെയും സഖ്യശക്തികളെയും പരാജയപ്പെടുത്തുന്നതിന്, മതേതര ജനാധിപത്യശക്തികളെയാകെ യോജിപ്പിച്ച് അണിനിരത്തലാണ് ഈ കാലഘട്ടത്തില്‍ സി.പി.എമ്മിന്റെ മുഖ്യലക്ഷ്യം. എന്നാല്‍, അതിനായി കോണ്‍ഗ്രസുമായി ധാരണയോ തിരഞ്ഞെടുപ്പു സഖ്യമോ ഉണ്ടാക്കില്ല എന്ന വാക്യമാണ് യെച്ചൂരി പക്ഷത്തിന്റെ ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് മാറ്റിയത്.

പകരം ബി.ജെ.പി.യെ എതിര്‍ക്കുന്നതിനായി കോണ്‍ഗ്രസുമായി രാഷ്ട്രീയസഖ്യമുണ്ടാക്കില്ല എന്ന വാക്യം കൂട്ടിച്ചേര്‍ത്തു. അതിനുപുറമേ ബി.ജെ.പി.സര്‍ക്കാരിനെതിരേ പാര്‍ലമെന്റില്‍ കോണ്‍ഗ്രസടക്കമുള്ള എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുമായും യോജിപ്പുള്ള വിഷയങ്ങളില്‍ ധാരണയുണ്ടാക്കാവുന്നതാണ് എന്ന പുതിയ തീരുമാനം കൂടി .
രാഷ്ട്രീയനയത്തിന്റെ ഭാഗമാക്കി കൂട്ടിച്ചേര്‍ത്തു. പാര്‍ലമെന്റിനുപുറത്ത് വര്‍ഗീയതയ്‌ക്കെതിരേ എല്ലാ മതേതര-പ്രതിപക്ഷ ശക്തികളുടെയും വിശാല ഐക്യം വളര്‍ത്തിയെടുക്കുമെന്നും പുതുക്കിയ പ്രമേയത്തില്‍ പറയുന്നു.
രാഷ്ട്രീയസഖ്യം വേണ്ടെന്നതിനര്‍ഥം തിരഞ്ഞെടുപ്പു ധാരണ വേണ്ടെന്നുകൂടിയാണെന്ന് ഭേദഗതി അവതരിപ്പിച്ച പ്രകാശ് കാരാട്ട് വിശദീകരിച്ചെങ്കിലും അതു പ്രമേയത്തിന്റെ ഭാഗമല്ല. നയംമാറ്റം ബംഗാള്‍ ഘടകത്തിന്റെ നിലപാടിനുള്ള അംഗീകാരമായാണ് അവരുടെ വിലയിരുത്തല്‍.

തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.യെ പരാജയപ്പെടുത്താന്‍ യുക്തമായ അടവു നയം സ്വീകരിക്കുമെന്ന് പ്രമേയത്തില്‍ നേരത്തേ വ്യവസ്ഥയുള്ളതിനാല്‍ സാഹചര്യത്തിനനുസരിച്ച് കോണ്‍ഗ്രസ് ബന്ധമുണ്ടാക്കാനുള്ള തീരുമാനമെടുക്കാന്‍ കേന്ദ്രകമ്മിറ്റിക്ക് സൗകര്യം നല്‍കുന്നതാണ് ഇപ്പോള്‍ അംഗീകരിച്ച ഭേദഗതി.

ബി.ജെ.പി.യെ പരാജയപ്പെടുത്തലാണ് മുഖ്യലക്ഷ്യമെന്നതിലും അതിനു കോണ്‍ഗ്രസുമായി മുന്നണിയോ സഖ്യമോ വേണ്ടെന്നുമുള്ള കാര്യത്തിലും ഔദ്യോഗിക കരടു പ്രമേയത്തിലും തന്റെ പ്രമേയത്തിലും ഒരേനിലപാടാണെന്ന് യെച്ചൂരി വ്യാഴാഴ്ച പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസുമായി ധാരണപോലും പാടില്ലെന്ന് പ്രമേയം പാസാക്കിയാല്‍ അതു ബി.ജെ.പി.യെയാണ് സഹായിക്കുകയെന്നും ഭാവിയില്‍ പ്രതിപക്ഷ ഐക്യത്തിനുള്ള വാതില്‍ കൊട്ടിയടയ്ക്കലാവും ഫലമെന്നും പ്രതിനിധികള്‍ക്കുമുന്‍പാകെ യെച്ചൂരി വ്യക്തമാക്കുകയുണ്ടായി.

RANDOM NEWS

Prime-Miinister

രൂപയുടെ തകര്‍ച്ച: എണ്ണ ഉത്പാദകരുടെ സഹകരണംതേടി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മൂല്യത്തകര്‍ച്ച നേരിടുന്ന രൂപയ്ക്ക് ആശ്വാസം തേടി എണ്ണ ഉത്പാദകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചര്‍ച്ച. യുഎഇ, സൗദി അറേബ്യ തുടങ്ങിയ …