Tuesday , April 23 2019
Breaking News
Yogi

ബിജെപിയെ അധികാരത്തിലേറ്റിയാല്‍ ഹൈദരബാദിന്റെ പേരും മാറ്റിത്തരാമെന്ന് യോഗി

ഹൈദരാബാദ്: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ കടുത്ത ഹിന്ദുത്വ അജണ്ടയുടെ പ്രചാരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.

നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്ത് അധികാരം നല്‍കി തരികയാണെങ്കില്‍ ഹൈദരാബാദിന്റെ പേര് ഭാഗ്യനഗര്‍ എന്നാക്കി തരാമെന്ന് യോഗി പറഞ്ഞു. ബിജെപി അധികാരത്തില്‍ വന്നാല്‍ മാത്രമെ ഹൈദരാബാദിലെ ഭീകരവാദ ബന്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിക്കു.
ബിജെപി ഏറ്റെടുത്ത് നടത്തുന്ന രാമരാജ്യമെന്ന ദൗത്യത്തില്‍ തെലങ്കാനയും പങ്കുവഹിക്കണം. രാജ്യത്ത് നടക്കുന്ന എല്ലാ ഭീകരാക്രമണങ്ങള്‍ക്ക് പിന്നിലും ഹൈദരാബാദുമായി ഒരു ബന്ധമുണ്ട്. മുസ്ലിം പ്രീണനം നമ്മുടെ രാഷ്ട്രീയത്തിന്റെ ഭാഗമായില്ലായിരുന്നെങ്കില്‍ അത്തരം ഭീകര പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകില്ലായിരുന്നു.

ഭീകരര്‍ക്ക് കോണ്‍ഗ്രസ് ബിരിയാണി നല്‍കുമ്പോള്‍ ബിജെപി വെടിയുണ്ടകളാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

Bank

ശ്രീലങ്കയില്‍ ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം; 156 മരണം

കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ മൂന്ന് ക്രിസ്ത്യന്‍ പള്ളികളിലടക്കം ആറിടങ്ങളില്‍ സ്‌ഫോടനം. 35 വിദേശികളടക്കം 156 പേര്‍ …