Monday , February 18 2019
Breaking News
Dance

കലോത്സവവും ചലച്ചിത്രമേളയുമില്ല, ഒരു വര്‍ഷത്തേക്ക് ആഘോഷപരിപാടികളില്ല

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന എല്ലാ ആഘോഷ പരിപാടികളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി. സ്‌കൂള്‍ കലോത്സവവും, ഫിലിം ഫെസ്റ്റിവലും അടക്കം വിനോദ സഞ്ചാര വകുപ്പിന്റേതുള്‍പ്പടെയുള്ള എല്ലാ വകുപ്പുകളുടേയും ആഘോഷ പരിപാടികള്‍ ഒഴിവാക്കിയി്ട്ടുണ്ട്.

ഇതിനായി നീക്കിവെച്ചിട്ടുള്ള തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുവാന്‍ വകുപ്പുമേധാവികളോട് നിര്‍ദേശിച്ചു. പൊതുഭരണ വകുപ്പാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

പ്രളയദുരന്തം കൂടുതല്‍ ആഘാതമേല്‍പ്പിച്ച ആലപ്പുഴയിലാണ് ഇത്തവണ സംസ്ഥാന സ്‌കൂള്‍ കലോത്സവം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഡിസംബര്‍ അഞ്ചു മുതല്‍ ഒമ്പതുവരെ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. നേരത്തെ ഓണാഘോഷ പരിപാടികളും റദ്ദാക്കിയിരുന്നു.

RANDOM NEWS

Kashmir

ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചുകയറ്റിയത് ചുവന്ന കാര്‍; ജമ്മു മുതല്‍ ജവാന്മാരെ പിന്തുടര്‍ന്നു

ശ്രീനഗര്‍: പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്മാരുടെ വാഹനവ്യൂഹത്തിലേക്ക് ഓടിച്ചുകയറ്റിയത് ചുവന്ന കാറായിരുന്നുവെന്ന് ദൃക്‌സാക്ഷിയുടെ മൊഴി. ചാവേറാക്രമണം നടത്തിയ ആദില്‍ ദര്‍ ചുവന്ന …