Wednesday , June 19 2019
Breaking News
Youthleague

ഹര്‍ത്താല്‍ ദിനത്തിലെ അക്രമം ; യൂത്ത് ലീഗ് പ്രകടനത്തില്‍ പ്രതിഷേധ പ്രകടനം

കാസര്‍കോട് : യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ ജില്ലയിലുടനീളം സംഘ് പരിവാര്‍ പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങളില്‍ പ്രതിഷേധിച്ചും അക്രമികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്നാവശ്യപ്പെട്ടും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനത്തില്‍ പ്രതിഷേധമിരമ്പി.

ഫിര്‍ദൗസ് ബസാറില്‍ നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് സമാപിച്ചു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി ഡി കബീര്‍, ഭാരവാഹികളായ നാസര്‍ ചായിന്റടി, സഹീര്‍ ആസിഫ്, സിദ്ദിഖ് സന്തോഷ് നഗര്‍ തുടങ്ങിയവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.

RANDOM NEWS

P-Karunakaran-M-P-1

കൈക്കൂലി വാങ്ങിയ ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണം: പി കരുണാകരന്‍

കാസര്‍കോട് : കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തിയ രോഗികളോട് കൈക്കൂലി ആവശ്യപ്പെട്ട ഡോക്ടര്‍മാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി …