Thursday , November 14 2019
Breaking News

ഡോക്ടര്‍മാരുടെ കൈക്കൂലി: ജനറല്‍ ആശുപത്രിയിലേക്ക് യൂത്ത് ലീഗ് മാര്‍ച്ച് നടത്തി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ നടപടിയാവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ആസ്പത്രിയിലേക്ക് മാര്‍ച്ച് നടത്തി. സാധാരണക്കാര്‍ക്ക് ആശ്വസമാകേണ്ട സര്‍ക്കാര്‍ ആസ്പത്രികള്‍ കൈകൂലിക്കാരുടെ താവളമായിരിക്കുകയാണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത ജില്ലാ പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ ആരോപിച്ചു. രോഗിയുടെ ബന്ധുക്കള്‍ ഡോക്ടര്‍മാര്‍ കൈക്കൂലി ആവശ്യപ്പെട്ട വിവരം വിജിലന്‍സിനെ അറിയിച്ചിട്ടും നടപടിയെടുക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അനേഷണം നടത്തി നപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡോകടര്‍മാരായ സുനില്‍ ചന്ദ്രനും വെങ്കിട ഗിരിയും കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. മുനിസിപ്പല്‍ പ്രസിഡന്റ് അജ്മല്‍ തളങ്കര അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഹാരിസ് ബെദിര സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസിഡന്റ് സഹീര്‍ ആസിഫ്, എം.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണി, റഹ്മാന്‍ തൊട്ടാന്‍, ജീലാനി കല്ലങ്കൈ, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, ഫിറോസ് അടുക്കത്ത് ബയല്‍, മൊയ്തീന്‍ കുഞ്ഞി കെ.കെ പുറം, റഷീദ് ഗസാലി നഗര്‍, ഹസന്‍ പതിക്കുന്ന്, ബഷീര്‍ ചേരങ്കൈ പ്രസംഗിച്ചു.

Youth-League-1

RANDOM NEWS

ജില്ലയില്‍ കനത്ത സുരക്ഷ; സാമൂഹ്യ മാധ്യമങ്ങള്‍ നീരീക്ഷണത്തില്‍

കാസര്‍കോട് : ശബരിമല വിധിയുടെ പുനഃപരിശോധനാ ഹര്‍ജിയില്‍ സുപ്രീം കോടതി വ്യാഴാഴ്ച വിധി (നവംബര്‍ 14) പറയുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ …