Sunday , August 9 2020
Breaking News

ലീഗല്‍ മെട്രോളജി വകുപ്പിലേക്കുള്ള താത്കാലിക നിയമന ഇന്റര്‍വ്യു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു

കാസര്‍കോട് : ലാസ്റ്റ് ഗ്രേഡ് റാങ്ക് ലിസ്റ്റ് നിലനില്‍ക്കെ അതിലുള്‍പ്പെട്ടവരെ പരിഗണിക്കാതെ ലീഗല്‍ മെട്രോളജി വകുപ്പിലെ വെള്ളരിക്കുണ്ട്, കുംബള എന്നിവിടങ്ങളിലെ ഓഫീസിലേക്ക് താത്കാലിക ജീവനക്കാരെ നിയമിക്കവാനുള്ള ഇന്റര്‍വ്യു യുവമോര്‍ച്ച പ്രവര്‍ത്തകരും, റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകരും തടഞ്ഞു.

പഠിച്ച്‌ പരീക്ഷ എഴുതി റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും ഒഴിവ് വരുന്ന തസ്തികകളിലേക്ക് സ്ഥിര നിയമനം നടത്താതെ താത്കാലിക നിയമനങ്ങള്‍ നടത്തുന്നത് ലാസ്റ്റ് ഗ്രേഡ് റാങ്ക് ഹോള്‍ഡേര്‍സിനോടുള്ള അവഗണനയാണ്.
സര്‍ക്കാര്‍ അനുകൂല സംഘടനകളുടെ നോമിനികളെ തിരുകി കയറ്റാനുള്ള ഇത്തരം താത്കാലിക നിയമന ഇന്റര്‍വ്യുകള്‍ വെറും പ്രഹസനം മാത്രമാണെന്ന് സമരക്കാര്‍ ആരോപിച്ചു.

ഇന്റര്‍വ്യു തടയുമെന്ന് നേരത്തെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് രാജേഷ് കൈന്താര്‍ അറിയിച്ചിരുന്നു. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്റര്‍വ്യു മാറ്റി വെച്ചു.

സമരത്തിന് യുവമോര്‍ച്ച ജില്ല പ്രസിഡന്റ് രാജേഷ് കൈന്താര്‍, ജനറല്‍ സെക്രട്ടറി സുമിത്ത് രാജ്, ദിലീപ് പള്ളഞ്ചി, നേതാക്കളായ ധന്‍രാജ്, പ്രതീപ് കൂട്ടക്കനി, മഹേഷ് ഗോപാല്‍, ഹരീഷ് ഗോസാഡ, ചിത്തരഞ്ജന്‍, അഭിലാഷ് തുടങ്ങിയവും റാങ്ക് ഹോള്‍ഡേര്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വിവേഷ്, സെക്രട്ടറി ഹാരിസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Youvamorcha-1

RANDOM NEWS

ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച 73 പേരില്‍ ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ 70 പേര്‍ക്ക്‌ സമ്പര്‍ക്കത്തിലൂടെ രോഗം ; 33 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ശനിയാഴ്ച (ആഗസ്റ്റ് എട്ട്) ജില്ലയില്‍ 73 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഉറവിടമറിയാത്ത ആറുപേരുള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ …