കാസര്‍കോട്: കണ്ണുര്‍ സര്‍വകലാശാലയുടെ ചാലയിലെ ബി എഡ് സെന്റര്‍ അടച്ചുപൂട്ടാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് യുവമോര്‍ച്ച ജില്ലാ ഭാരവാഹിയോഗം ആവശ്യപ്പെട്ടു. കാസര്‍കോടിനോടു കാണിക്കുന്ന അവഗണനയുടെ ഭാഗമാണ് ഈ നീക്കമെന്ന് യുവമോര്‍ച്ച ആരോപിച്ചു. യോഗത്തില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അരുണ്‍, ജില്ലാ പ്രസിഡണ്ട് ധനജയന്‍ മധുര് എന്നിവര്‍ പങ്കെടുത്തു.
