Friday , June 18 2021
Breaking News

അച്ഛന്റെ വിയോഗ വാര്‍ത്തയറിയാതെ ഹരികൃഷ്ണന്‍ കലോത്സവ നഗരിയില്‍

ഇരിയണ്ണി : അച്ഛന്റെ വിയോഗ വാര്‍ത്തയറിയാതെ ഹരികൃഷ്ണന്‍ ജില്ലാ കലോത്സവത്തിന്റെ തിരക്കിലായിരുന്നു. നല്ലൊരു ആതിഥേയനായി കലോത്സവത്തിനെത്തുന്നവര്‍ക്ക് വേണ്ടതെല്ലാം ചെയ്തു കൊടുക്കുന്ന തിരക്കിനിടയിലാണ് അച്ഛന്റെ മരണവാര്‍ത്ത അവനെ തേടിയെത്തിയത്.അപകടം വിവരം അറിയിക്കാനാകാതെ കൂട്ടുകാരും സ്‌കൂളധികൃതരും ഒരുവേള നിസ്സഹായരായി.

ഇരിയണ്ണി ഗവ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ രണ്ടാം വര്‍ഷ വിഎച്ച്എസ്ഇ വിദ്യാര്‍ഥിയാണ് ബദിയടുക്ക മീത്തല്‍ ബസാര്‍ മളി ക്വാര്‍ട്ടേഴ്‌സിലെ ഹരികൃഷ്ണന്‍. കര്‍ണാടക മുഡൂരിലുണ്ടായ വാഹനാപകടത്തിലാണ് അച്ഛന്‍ ബാബു നായര്‍(56) മരിച്ചത്. ഗുരുതരമായി പരുക്കേറ്റ അമ്മ ശൈലജയെ മംഗളൂരു സ്വകാര്യാശുപത്രിയിലും പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകിട്ട് അഞ്ചോടെയാണ് അപകടം. സുഹൃത്തിന്റെ മകളുടെ കല്യാണത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ബാബു നായര്‍ ഓടിച്ച ബൈക്കില്‍ കാറിടിച്ചത്. ബാബു നായര്‍ സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു. ഇരിയണ്ണി സ്‌കൂളിലെ എന്‍എസ്എസ് വൊളന്റിയറായ ഹരികൃഷ്ണന്, കലോത്സവത്തിനെത്തുന്നവര്‍ക്ക് വെള്ളവും മറ്റും സഹായങ്ങളും നല്‍കുന്ന ചുമതലയായിരുന്നു. ഇതിനിടയിലാണ് അച്ഛന്റെ അപകടവാര്‍ത്ത എത്തിയത്. ഹരികൃഷ്ണന്റെ കയ്യില്‍ ഫോണ്‍ ഇല്ലാത്തതിനാല്‍ അധ്യാപകരുടെ ഫോണിലേക്ക് വിളിച്ച് ബന്ധുക്കള്‍ അറിയിക്കുകയായിരുന്നു.
മറ്റൊരു മകന്‍ ഉണ്ണിക്കൃഷ്ണന്‍.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …