Saturday , January 29 2022
Breaking News

അനധികൃത ക്വാറിയില്‍ വിജിലന്‍സ് റെയ്ഡ് ; ആറു ലോറികള്‍ പിടികൂടി

മഞ്ചേശ്വരം : ബായാര്‍ പദവില്‍ അനുമതി ഇല്ലാതെ പ്രവര്‍ത്തിച്ച ചെങ്കല്‍ ക്വാറിയില്‍ വിജിലന്‍സ് റെയ്ഡ്. ആറു ലോറികള്‍ പിടികൂടി. വിജിലന്‍സ് ഡി വൈ എസ് പി കെ വി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. മുപ്പത് ഏക്കറോളം സ്ഥലത്താണ് ക്വാറി പ്രവര്‍ത്തിച്ചിരുനനതെന്നും ഇവിടെ നിന്ന് കല്ലും ഇരുമ്പയിര് അടങ്ങിയ മണ്ണും വ്യാപകമായി കര്‍ണ്ണാടകയിലേക്ക് കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.

വിജിലന്‍സ് സംഘത്തില്‍ ജിയോളജി വകുപ്പിലെ ജഗദീശന്‍, അസി.എഞ്ചിനീയര്‍ സുനില്‍കുമാര്‍, എസ് ഐ കി വി മധു, സിവില്‍ പോലീസ് ഓഫീസര്‍മാരായ രാജീവന്‍, പ്രദീപ്, കൃഷ്ണന്‍ എന്നിവരും ഉണ്ടായിരുന്നു.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …