Friday , June 18 2021
Breaking News

അപകടകരമായ ഡ്രൈവിങ് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാനഗര്‍ : അപകടകരമായവിധത്തില്‍ വാഹനം ഓടിച്ച യുവാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തു. ചെങ്കള പാണലത്തെ മുഹമ്മദ് റാഷിദ് (19)ന്റെ ലൈസന്‍സാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി 26നാണ് ഡ്രൈവിങ് ലൈസന്‍സ് ലഭിച്ചത്. അനധികൃതമായ രൂപമാറ്റം വരുത്തിയ വാഹനത്തില്‍ അപകടകരമായ ഡ്രൈവിങ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേ തുടര്‍ന്ന് കളക്ടര്‍ ഡി സജിത്ത് ബാബുവിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ആര്‍ടിഒ എം കെ രാധാകൃഷ്ണനാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്.

കെഎസ്ടിപി ചന്ദ്രഗിരി റോഡില്‍ ചെമ്മനാട് വച്ചാണ് ഡിവൈഡര്‍ മറികടന്ന് എതിര്‍വശത്തിലൂടെ അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. എതിര്‍വശത്തു നിന്ന് വരികയായിരുന്ന ബൈക്ക് യാത്രക്കാരന്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്. പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളും കുതിച്ചുപായുന്ന വാഹനത്തിന്റെ പിറകില്‍ തൂങ്ങി നില്‍പ്പുണ്ടായിരുന്നു. എസ് എസ് എല്‍ സി പരീക്ഷ കഴിഞ്ഞുള്ള കുട്ടികളുടെ ആഘോഷത്തില്‍ പങ്കുചേരാനാണ് മുഹമ്മദ് റാഷിദ് വാഹനവുമായി എത്തിയത്. അനധികൃതമായ രൂപമാറ്റം വരുത്തിയതിന് 15000 രൂപ പിഴയും ഈടാക്കി.

കാഞ്ഞങ്ങാട് നിന്ന് വാടകയ്‌ക്കെടുത്ത വാഹനത്തിലാണ് രൂപ മാറ്റം വരുത്തിയത്. വാഹന ഉടമയായ സ്ത്രീ ഗള്‍ഫിലാണ്. വീട്ടില്‍ സുരക്ഷിതമായി വച്ചിരുന്ന പുത്തന്‍ വാഹനം ഉടമയറിയാതെ സഹോദരനാണ് വാടകയ്ക്ക് നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒടി ടി എം ജഴ്‌സണിന്റെ നേതൃത്വത്തില്‍ എംവിെഎ കെ എം ബിനീഷ്‌കുമാര്‍, എ എംവിെഎ മാരായ ഐ ജി ജയരാജ് തിലക്, എം സുധീഷ്, എസ് ആര്‍ ഉദയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനം പിടികൂടിയത്.

RANDOM NEWS

പ്രവാസി സംഘം പോസ്റ്റ് ഓഫീസ് ധര്‍ണ നടത്തി

കാഞ്ഞങ്ങാട്: ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ടും പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനവില്‍ പ്രതിഷേധിച്ചും കേരള പ്രവാസി സംഘം അജാനൂര്‍ മേഖലാ കമ്മിറ്റിയുടെ …