Monday , May 16 2022
Breaking News

അബുദാബി സ്‌ഫോടനം ; രണ്ട് ഇന്ത്യക്കാരടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടു; 6 പേര്‍ക്ക് പരിക്ക്

അബുദാബി : അബുദാബിയില്‍ രണ്ടിടങ്ങളിലുണ്ടായ സ്‌ഫോടനത്തില്‍ മൂന്നു പേര്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്കേറ്റു. രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താന്‍ സ്വദേശിയുമാണ് മരിച്ചതെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. മരിച്ചവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

യു എ ഇയുടെ ഏറ്റവും വലിയ എണ്ണകമ്പനിയായ അഡ്‌നോക്കിന്റെ മുസഫയിലെ സംഭരണ കേന്ദ്രത്തിന് സമീപമാണ് ആദ്യ പൊട്ടിത്തെറി ഉണ്ടായത്. സ്‌ഫോടനത്തില്‍ മൂന്നു ഇന്ധന ടാങ്കറുകള്‍ പൊട്ടിത്തെറിച്ചു. അബുദാബി വിമാനത്താവളത്തിന് സമീപത്ത് നിര്‍മ്മാണം നടക്കുന്ന മേഖലയിലും പൊട്ടിത്തെറിയുണ്ടായി. രണ്ടിടങ്ങളിലും പൊട്ടിത്തെറിക്ക് മുമ്പ് ഡ്രോണ്‍ പോലെയുള്ള വസ്തു വന്നു പതിച്ചു എന്ന് അബുദാബി പോലീസ് സ്ഥിരീകരിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണ് എന്നും പോലീസ് അറിയിച്ചു.

അതേസമയം യു എഇയിലെ പൊട്ടിത്തെരു തങ്ങളുടെ സൈനിക നടപടിയായിരുന്നു എന്ന് യെമനിലെ ഹൂതി വിമതര്‍ അവകാശപ്പെട്ടു. ഹുതികള്‍ നേരത്തെ പലതവണകളായി സൗദ്യ അറേബ്യയിലെ നജ്രാനിലെക്കും അബഹാ വിമാനത്താവളത്തിലേക്കും ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു.

RANDOM NEWS

സ്‌കൂള്‍ കുട്ടികളോട് അപമര്യാദയായ പെരുമാറ്റം: സ്വകാര്യ ബസ് ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍

കേരളത്തിലെ സ്വകാര്യ സ്റ്റേജ് കാര്യേജ് ബസ് ജീവനക്കാര്‍ കുട്ടികളോട് അപമര്യാദയായും വിവേചനപരമായും പെരുമാറിയാല്‍ ജീവനക്കാരുടെ ലൈസന്‍സും ബസിന്റെ പെര്‍മിറ്റും റദ്ദ് …