Sunday , November 28 2021
Breaking News

ആരോഗ്യ മന്ത്രി ജില്ലാ ആശുപത്രി സന്ദര്‍ശിച്ചു

കാഞ്ഞങ്ങാട് : ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയും ജില്ലാ മെഡിക്കല്‍ ഓഫീസും സന്ദര്‍ശിച്ചു. ജില്ലാ ആശുപത്രിയിലെത്തിയ രോഗികളോട് മന്ത്രി വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. എം എല്‍ എ മാരായ ഇ. ചന്ദ്രശേഖരന്‍, എന്‍. എ. നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്ണന്‍, വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍. ഡി എം ഒ ഇന്‍ ചാര്‍ജ് ഡോ.ഇ.മോഹനന്‍ ഡപ്യൂട്ടി ഡി എം ഒ ഡോ.എ കെ രാംദാസ്, ഡോ.എ ടി മനോജ് എന്‍ എച്ച് എം പ്രോഗ്രാം ഓഫീസര്‍ ഡോ.റിജിത്കൃഷ്ണന്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പ്രകാശ് എന്നിവര്‍ മന്ത്രിയെ സ്വീകരിച്ചു. അരിസോണ മലയാളി അസോസിയേഷന്‍ ജില്ലാ ആശുപത്രിക്ക് അനുവദിച്ച വെന്റിലേറ്റര്‍ മന്ത്രി വീണാ ജോര്‍ജ് അസോസിയേഷന്‍ പ്രസിഡണ്ട് സജിത് തൈവളപ്പില്‍ നിന്നും ഏറ്റുവാങ്ങി.

RANDOM NEWS

സഹകരണ ബാങ്കുകളിലെ ആര്‍ബിഐ നിയന്ത്രണങ്ങള്‍; സുപ്രീം കോടതിയെ സമീപിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ ആര്‍.ബി.ഐ നിയന്ത്രണങ്ങള്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സഹകരണ മന്ത്രി വി.എന്‍ വാസവന്‍. ഇന്‍ഷുറന്‍സ് പരിരക്ഷ വിഷയങ്ങളില്‍ …