Friday , June 18 2021
Breaking News

ഇംഗ്ലണ്ടിനെ 66 റണ്‍സിന് തകര്‍ത്ത് ആദ്യ ഏകദിനം സ്വന്തമാക്കി ഇന്ത്യ

പൂണെ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന മത്സരത്തില്‍ ഇന്ത്യയ്ക്ക് 66 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 318 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് ഓള്‍ ഔട്ടായി. അരങ്ങേറ്റ മത്സരത്തില്‍ തന്നെ നാലുവിക്കറ്റ് വീഴ്ത്തിയ പ്രസിദ്ധ് കൃഷ്ണയാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. സ്‌കോര്‍ : ഇന്ത്യ 50 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 31, ഇംഗ്ലണ്ട് 42.1 ഓവറില്‍ 251 റണ്‍സിന് പുറത്ത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി.

അര്‍ധസെഞ്ചുറികള്‍ നേടിയ ശിഖര്‍ ധവാന്റെയും കെ എല്‍ രാഹുലിന്റെയും വിരാട് കോലിയുടെയും ക്രുനാല്‍ പാണ്ഡ്യയുടെയും മികവിലാണ് ഇന്ത്യ കൂറ്റന്‍ സ്‌കോര്‍ കണ്ടെത്തിയത്. ശിഖര്‍ ധവാന്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു.

RANDOM NEWS

ഐഎസ്എല്ലില്‍ മൂന്നാം കിരീടം; ചരിത്രമെഴുതി എടികെ കൊല്‍ക്കത്ത

ഫറ്റോര്‍ഡ: ഐ.എസ്.എല്ലില്‍ ചരിത്രമെഴുതി എ.ടി.കെ കൊല്‍ക്കത്ത. ഗോവ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ ചെന്നൈയിന്‍ എഫ്.സിയെ ഒന്നിനെതിരേ മൂന്നു ഗോളിന് …