Friday , August 6 2021
Breaking News

ഇന്ത്യ-ശ്രീലങ്ക ആദ്യ ഏകദിനം ജൂലൈ 18ലേയ്ക്ക് മാറ്റി

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയുടെ ഉദ്ഘാടന മത്സരം ജൂലൈ 18ന് നടക്കും. ശ്രീലങ്കന്‍ സ്റ്റാഫ് അംഗങ്ങളില്‍ രണ്ടുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് പരമ്പര നീട്ടിയത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ജൂലൈ 13 മുതല്‍ 18 വരെ നടക്കുമെന്ന് ബി.സി.സിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞു.

ജൂലൈ 13മുതല്‍ 17 വരെയായിരുന്നു പരമ്ബര നടത്താന്‍ നിശ്ചയിച്ചിരുന്നത്. ലങ്കന്‍ ബാറ്റിങ് കോച്ച് ഗ്രാന്‍ഡ് ഫ്‌ലവറിനും ഡേറ്റ അനലിസ്റ്റ് ജി.ടി നിരോഷനുമാണ് കൊവിഡ് ബാധിച്ചത്.

മൂന്ന് വീതം ട്വന്റി20, ഏകദിന മത്സരങ്ങളാണ് ഇന്ത്യ ലങ്കയില്‍ കളിക്കാനിരിക്കുന്നത്. ജൂലൈ 13നായിരുന്നു ആദ്യ ഏകദിനം. തിങ്കളാഴ്ച ശ്രീലങ്കന്‍ ടീം ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റിന് വിധേയമാകും. ഫ്‌ലവറിനും നിരോഷനും കോവിഡ് ഡെല്‍റ്റ വകഭേദമാണ് സ്ഥിരീകരിച്ചത്.

ലങ്ക കഴിഞ്ഞ ദിവസമാണ് പരമ്ബരക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. ദസുണ്‍ ഷനാകയാണ് നായകന്‍. വിരാട് കോഹ്‌ലിയുടെയും രോഹിത് ശര്‍മയുടെയും അഭാവത്തില്‍ ശിഖര്‍ ധവാനാണ് ടീമിനെ നയിക്കുന്നത്. മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡാണ് കോച്ച്.

RANDOM NEWS

8 മിനിറ്റിനിടെ 3 ഗോള്‍, ഇരട്ട ഗോളുമായി റോണോ; ഹംഗറിയുടെ ‘സമനില തെറ്റിച്ച്’ പോര്‍ച്ചുഗല്‍

ബുഡാപെസ്റ്റ് : മത്സരത്തില്‍ 83 മിനിറ്റും നിലവിലെ ചാംപ്യന്‍മാരായ പോര്‍ച്ചുഗലിന്റെ സമനില തെറ്റിച്ച് ഹംഗറിയുടെ കടുകട്ടി പ്രതിരോധം. ഒടുവില്‍ എട്ടു …