Friday , August 6 2021
Breaking News

ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍

കാസര്‍കോട് : തായലങ്ങാടിയിലെ ഇളനീര്‍ കടയില്‍ കയറി യുവാവിനെ അക്രമിച്ച കേസില്‍ കൊലക്കേസ് പ്രതി അറസ്റ്റില്‍. കൊലയടക്കം നിരവധി കേസുകളില്‍ പ്രതിയായ ചളിയങ്കോട് കെ കെ പുറത്തെ മുനവ്വര്‍ കാസിം എന്ന മുന്ന (28)യെയാണ് കാസര്‍കോട് ഡി വൈ എസ് പി പി പി സദാനന്ദന്‍, സി ഐ കെ ബാബു എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഇയാള്‍ കൊലയുള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണെന്നും വിദ്യാനഗര്‍, കുമ്പള സ്റ്റേഷനുകളില്‍ കേസ് നിലവിലുണ്ടെന്നും പോലീസ് പറഞ്ഞു.

മാര്‍ച്ച് 1ന് തായലങ്ങാടിയിലെ സഹോദരന്റെ ഇളനീര്‍ കടയില്‍ വെച്ചാണ് താജുദ്ദിനെ മൂന്നംഗ സംഘം അക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ താജുദ്ദിന്‍ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പുളിക്കൂറിലെ ആസിഫിനെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇനി ഒരു പ്രതിയെ കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …