Friday , August 6 2021
Breaking News

ഇസ്ലാമിക ഭീകരവാദം വളര്‍ന്നത് സിപിഎം തണലില്‍ : സി. ആര്‍. പ്രഫുല്‍ കൃഷ്ണന്‍

കാസര്‍കോട് : കേരളത്തില്‍ ഇസ്ലാമിക ഭീകരവാദം വളര്‍ന്നത് സിപിഎം തണലിലാണെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി. ആര്‍ പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു. യുവമോര്‍ച്ച സംസ്ഥാന വ്യാപകമായി പഞ്ചായത്ത്, മുനിസിപ്പല്‍ കേന്ദ്രങ്ങളില്‍ സംഘടിപ്പിച്ച കേരള സംരക്ഷണ വലയം കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളം ഭീകരവാദത്തിന്റെ നഴ്‌സറി ആണെന്നു നരേന്ദ്ര മോദിയും ബിജെപിയും മുന്നറിയിപ്പ് നല്‍കിയതാണ്. എന്നാല്‍ അന്ന് ബിജെപിക്കെതിരെ ഒറ്റക്കെട്ടായി ശബ്ദമുയര്‍ത്തിയത് കേരളത്തിലെ ഇടത് വലത് മുന്നണികളാണ്. ഇസ്ലാമിക ഭീകരവാദികള്‍ക്ക് പിന്തുണ നല്‍കുന്നത് സിപിഎമ്മും സിപിഐഎമ്മിന്റെ അനുഗ്രഹാശിസ്സുകളോടെ പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ, സാംസ്‌കാരിക സംഘടനകളും പ്രവര്‍ത്തകരുമാണ്. കേരളത്തില്‍ ഭീകരവാദം ശക്തിപ്പെട്ടു എന്ന് ഡിജിപിക്ക് പോലും സമ്മതിക്കേണ്ടി വന്നിരിക്കുന്നു. പല ഇസ്ലാമിക തീവ്രവാദ സംഘടനകളും സുരക്ഷിത താവളമായി കാണുന്നത് കമ്മ്യൂണിസ്റ്റ് കോട്ടകളെയാണെന്നും കേരള ജനത അതീവ ജാഗ്രത കാട്ടണമെന്നും പ്രഫുല്‍ കൃഷ്ണന്‍ പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ധനഞ്ജയന്‍ മധൂര്‍ അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ സെക്രട്ടറി മനുലാല്‍ മേലത്ത്, കാസര്‍ഗോഡ് മണ്ഡലം ജനറല്‍ സെക്രട്ടറി പി. ആര്‍. സുനില്‍, രാമചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

RANDOM NEWS

ജില്ലയില്‍ 685 പേര്‍ക്ക് കൂടി കോവിഡ്, 768 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് : ജില്ലയില്‍ 685 പേര്‍ കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 768 പേര്‍ക്ക് കോവിഡ് നെഗറ്റീവായി. നിലവില്‍ …