Tuesday , March 9 2021
Breaking News

ഇ എം സി സി വിദാ ധാരണപത്രം റദ്ദാക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി

തിരുവനന്തപുരം : ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഇ എം സി സി യുമായുള്ള വിവാദ ധാരണപത്രം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം. ധാരണപത്രം റദ്ദാക്കാനം കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരവിട്ടു.

ധാരണപത്രം സംബന്ധിച്ച് പരിശോധന നടത്തുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.
ധാരണാപത്രത്തെക്കുറിച്ച് മന്ത്രിമാര്‍ അറിഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിലയിരുത്തുന്നത്.

ധാരണ പത്രവുമായി മുന്നോട്ടുപോകാന്‍ കഴിയില്ല. സര്‍ക്കാരിന്റെ മത്സ്യ നയത്തിന് വിരുദ്ധമാണ് ധാരണപത്രമെന്നും വിലയിരുത്തലുണ്ട്. ഇത് ചൂണ്ടിക്കാട്ടിയാണ് ധാരണാപത്രം റദ്ദാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് വിവാദ കമ്പനിയുമായി സര്‍ക്കാര്‍ എംഒയു ഒപ്പിട്ട വിവരം ഉന്നയിച്ചത്. സംസ്ഥാന ഫിഷറീസ് നയത്തിനു വിരുദ്ധമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മത്സ്യത്തൊഴിലാളി മേഖലയിലും വിഷയത്തില്‍ കടുത്ത എതിര്‍പ്പാണ് ഉയര്‍ന്നത്. നേരത്തെ ചെന്നിത്തല ആരോപണമുന്നയിച്ചപ്പോള്‍ ആദ്യം മന്ത്രി മേഴ്‌സിക്കുട്ടിയമ്മയടക്കമുള്ളവര്‍ ഇതു നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്നു രണ്ടു ആധികാരിക രേഖകള്‍ പ്രതിപക്ഷ നേതാവ് പുറത്തുവിട്ടതോടെയാണ് സര്‍ക്കാരിന്റെ യൂ ടേണ്‍.

RANDOM NEWS

തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി

തിരുവനന്തപുരം: സംസ്ഥാനത്ത് തിയേറ്ററുകളില്‍ സെക്കന്‍ഡ് ഷോ നടത്താന്‍ അനുമതി. പ്രവര്‍ത്തനസമയം ഉച്ചയ്ക്ക് 12 മണി മുതല്‍ രാത്രി 12 വരെയാക്കിയാണ് …