Saturday , January 29 2022
Breaking News

ഉദുമയില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു

ഉദുമ : കടയില്‍ നിന്നും സാധനം വാങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ ഗൃഹനാഥന്‍ ബൈക്കിടിച്ച് മരിച്ചു. പാക്യാര പൊതു കിണറിന് സമീപത്തെ അബ്ദുല്ല ആലംപാടി (65) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ഉദുമ ഇന്ത്യന്‍ കോഫി ഹൗസിന് സമീപത്തെ കെ എസ് ടി പി റോഡിലാണ് അപകടം. ഗുരുതരമായി പരിക്കേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരണം സംഭവിച്ചത്. ഭാര്യ : സുഹ്‌റ പാക്യാര. മക്കള്‍ : റഫീഖ് (ദുബൈ), നജ്മുന്നിസ, സമീന, ഷഹന. മരുമക്കള്‍ : അഷ്‌റഫ്, ഇബ്രാഹിം, അബൂബക്കര്‍, അനീസ. സഹോദരങ്ങള്‍ :ബീരാന്‍, മുഹമ്മദ്കുഞ്ഞി, അബൂബക്കര്‍, കായിഞ്ഞി, ബീഫാത്തിമ, ആയിഷ.

RANDOM NEWS

കാസര്‍കോട്ട് മന്ത്രി ദേവര്‍കോവില്‍ ദേശീയപതാക ഉയര്‍ത്തിയത് തലകീഴായി

കാസര്‍കോട് : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാസര്‍കോട് പതാകി ഉയര്‍ത്തിയത് തലകീഴായി. സല്യൂട്ട് സ്വീകരിച്ച ശേഷമാണ് മന്ത്രിക്ക് …