Thursday , May 6 2021
Breaking News

ഉപ്പളയില്‍ കോവിഡ് മാനദണ്ഡം ലംഘിച്ച് ആളുകള്‍ കൂട്ടംകൂടി ; വസ്ത്ര സ്ഥാപന ഉടമക്കെതിരെ കേസ്

കാസര്‍കോട് : കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ആളുകള്‍ കൂട്ടം കൂടിയതിന് ഉപ്പളയിലെ വസ്ത്ര സ്ഥാപന ഉടമയ്‌ക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തിങ്കളാഴ്ച ആളുകള്‍ കൂട്ടം കൂടുന്നതായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് വസ്ത്ര സ്ഥാപന ഉടമക്കെതിരെ കേരള പകര്‍ച്ച വ്യാധി നിയന്ത്രണ നിയമപ്രകാരം കേസെടുത്തത്. നിയമവിരുദ്ധമായി കൂട്ടം കൂടുന്നവര്‍ക്കെതിരെ പകര്‍ച്ച വ്യാധി നിയന്ത്രണ നിയമത്തിന് പുറമേ മറ്റു വകുപ്പുകള്‍ കൂടി ചേര്‍ത്ത് നിയമനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു അറിയിച്ചു.

മടക്കര ഹാര്‍ബര്‍, മാവിലാകടപ്പുറം എന്നിവിടങ്ങളിലും നിയമവിരുദ്ധമായി ആളുകള്‍ കൂട്ടം കൂടുന്നതായി കണ്ടെത്തിയിട്ടുണ്ട്. കോവിഡ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …