Saturday , February 27 2021
Breaking News

ഉപ്പള കുബണൂരില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു

ഉപ്പള : കാട്ടുപന്നിയുടെ കുത്തേറ്റ് നിര്‍മ്മാണ തൊഴിലാളിയായ യുവാവ് മരിച്ചു. ശനിയാഴ്ച രാവിലെ കുബണൂരിലാണ് നാടിനെ നടുക്കിയ അപകടം. കുബണൂരിലെ രാജേഷ് (41) ആണ് മരിച്ചത്. നിര്‍മ്മാണ തൊഴിലാളിയായ രാജേഷ് രാവിലെ ജോലിക്ക് പോകാനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. വീടിനടുത്ത് നിന്ന് ഇരുപത് മീറ്റര്‍ അകലെയുള്ള സ്‌കൂള്‍ മൈതാനത്ത് എത്തിയപ്പോഴാണ് കാട്ടുപന്നി ചാടി വീണത്. പൊടുന്നനെയുള്ള പന്നിയുടെ ആക്രമണത്തില്‍ നിന്നും രാജേഷിന് രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. ചാടി വീഴുന്നതിനിടെ പന്നിയുടെ കുത്ത് കഴുത്തില്‍ തറച്ചിരുന്നു. ആഴത്തില്‍ മുറിവേറ്റ രാജേഷ് വേദനയില്‍ പുളയുന്നതിനിടയിലും രക്ഷപ്പെടാന്‍ പന്നിയുമായി മല്‍പ്പിടുത്തം നടത്തുകയായിരുന്നു. ഇതിനിടെ രാജേഷിന്റെ നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോള്‍ പന്നി പിടിവിട്ട് രക്ഷപ്പെടുകയായിരുന്നു. കഴുത്തില്‍ കുത്തേറ്റ രാജേഷിനെ നാട്ടുകാര്‍ ആദ്യം ബന്തിയോട് ആശുപത്രിയിലെത്തിച്ചു. പിന്നീട് മംഗ്‌ളൂരു ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിമധ്യേയാണ് മരിച്ചത്. കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന്റെ ദാരുണ മരണം നാടിനെ കണ്ണീരിലാഴ്ത്തി.
ബി ജെ പി നേതാവും മംഗല്‍പാടി പഞ്ചായത്ത് മെമ്പറുമായ എം ബാബുവിന്റെ മകനാണ് രാജേഷ്. പരേതയായ കല്യാണിയാണ് അമ്മ. ഭാര്യ : സുഹാസിനി. 40 ദിവസം മാത്രം പ്രായമായ തന്‍വീഷ് രാജ് ഏകമകനാണ്. സഹോദരങ്ങള്‍ : നാരായണ, രുക്മാകര, നളിനി.

RANDOM NEWS

തെരഞ്ഞെടുപ്പ് ചെലവുകള്‍: അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു

കാസര്‍കോട് : നിയമസഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ജില്ലയിലെ തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിന് അഞ്ച് ഫ്‌ളൈയിങ് സ്‌ക്വാഡുകള്‍ രൂപീകരിച്ചു. സീനിയര്‍ എക്‌സിക്യുട്ടീവ് …