Monday , April 12 2021
Breaking News

ഉമ്മന്‍ചാണ്ടിക്ക് കോവിഡ്

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് കോവിഡ് സ്ഥിരീകരിച്ചു. വീട്ടില്‍ നിന്ന് നിരീക്ഷണത്തില്‍ കഴിയുകയാണ് അദ്ദേഹം. തിരുവനന്തപുരം ജഗതിയിലെ വസതിയിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ കഴിയുന്നത്.

കഴിഞ്ഞ രണ്ട് ദിവസമായി ഉമ്മന്‍ചാണ്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നു.മുഖ്യമന്ത്രി പിണറായി വിജയനും ഇന്നാണ് കോവിഡ് സ്ഥിരീകരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് മുഖ്യമന്ത്രി നിരീക്ഷണത്തില്‍ കഴിയുന്നത്.

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനിടയിലാണ് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചത്.

RANDOM NEWS

ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍

കൊച്ചി: ലോകായുക്ത ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. സ്വജനപക്ഷപാതം നടത്തിയെന്ന വിധി …