Sunday , November 28 2021
Breaking News

ഉറങ്ങാന്‍ കിടന്ന യുവാവ് മരിച്ച നിലയില്‍

മുള്ളേരിയ : വീടിനു സമീപത്തെ കമ്മ്യൂണിറ്റി ഹാളിന്റെ വരാന്തയില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടോള്‍ നീരോളിപ്പാറയിലെ മാധവൃനാരായണി ദമ്പതികളുടെ മകന്‍ സുകുമാരന്‍ (30) ആണ് മരിച്ചത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആദൂര്‍ പോലീസ് സ്ഥലത്തെത്തി. ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം ജനറല്‍ ആശുപത്രിയില്‍ മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. അമിത മദ്യപാനമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. സഹോദരങ്ങള്‍ : അശോക, മധു.

RANDOM NEWS

കടന്നല്‍ കുത്തേറ്റ് ചികിത്സയിലായിരുന്ന മത്സ്യവില്‍പ്പനക്കാരി മരിച്ചു

ബേക്കല്‍ : കടന്നല്‍ കുത്തേറ്റു ചികിത്സയിലായിരുന്ന മത്സ്യ വില്‍പ്പനക്കാരി മരിച്ചു. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ സമീപത്തെ പരേതനായ കൊന്തന്റെ ഭാര്യ …