Friday , August 6 2021
Breaking News

എക്‌സൈസ് സംഘത്തെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

കാസര്‍കോട് : മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ എക്‌സൈസ് സംഘത്തെ അക്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. അടുക്കത്ത്ബയലിലെ സഞ്ജീവ് കുമാര്‍ എന്ന സഞ്ജയ (26)യെയാണ് എസ് ഐ കെ ഷാജു, എ എസ് ഐ മനോജ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയത്തത്. അനധികൃതമായി മദ്യവില്‍പന നടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ 15ന് വൈകിട്ട് അടുക്കത്ത് ബയലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് ഓഫീസര്‍ ഷില്‍ജിത്തിനെയും സംഘത്തെയുമാണ് അക്രമിച്ചത്. പ്രതിയുടെ കൈയ്യില്‍ നിന്നും വടിവാളും കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ യുവാവ് നേരത്തെയും അനധികൃതമായി മദ്യവില്‍പന നടത്തിയതിന് കേസുണ്ട്.

RANDOM NEWS

ഡിജിറ്റല്‍ ചലഞ്ചിലൂടെ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ കണ്ടെത്തി അജാനൂര്‍

കാഞ്ഞങ്ങാട് : കോവിഡ് കാലത്ത് പഠനം ഓണ്‍ലൈനായപ്പോള്‍ ഡിജിറ്റല്‍ ചലഞ്ചിലൂടെ സന്നദ്ധ സംഘടനകളുമായി സഹകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മൊബൈല്‍ ഫോണുകള്‍ വിതരണം …