Thursday , May 6 2021
Breaking News

എന്തുകൊണ്ട് വാക്‌സിന് രണ്ടുവില ? നിരക്ഷരരുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ എങ്ങനെ – സുപ്രിംകോടതി

ന്യൂഡല്‍ഹി : കോവിഡ് വാക്‌സിന്‍ വില വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനോട് ചോദ്യങ്ങളുമായി സുപ്രിംകോടതി. ഉത്പാദിപ്പിക്കുന്ന 100 ശതമാനം ഡോസുകളും സര്‍ക്കാര്‍ എന്തുകൊണ്ടാണ് വാങ്ങാത്തതെന്ന് കോടതി ആരാഞ്ഞു. വാക്‌സിന് കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും എന്തുകൊണ്ടാണ് രണ്ടുവില ? എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണിത് – കോടതി ചോദിച്ചു.

ദേശീയ പ്രതിരോധ കുത്തിവെപ്പ് പരിപാടിയുടെ മാതൃക എന്തുകൊണ്ടാണ് കോവിഡ് വാക്‌സിനേഷനിലും പിന്തുടരാത്തതെന്നും കുത്തിവെപ്പ് കേന്ദ്രത്തിലെത്തി കുത്തിവെപ്പ് എടുത്ത് മടങ്ങുന്ന രീതി മേയ് ഒന്നിനു ശേഷവും തുടരുമോയെന്നും കോടതി ചോദിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ആരാഞ്ഞു. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് ഓക്‌സിജന്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൃത്യമായും തത്സമയം അറിയിക്കണമെന്നും ബെഞ്ച് നിര്‍ദ്ദേശിച്ചു. നിരക്ഷരരായ ആളുകളുടെ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എങ്ങനെയാണ് ഉറപ്പുവരുത്തുന്നതെന്നും കോടതി ചോദിച്ചു.

രാജ്യത്തെ കോവിഡ് സാഹചര്യവുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത കേസില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ജസ്റ്റുമാരായ ഡി വൈ ചന്ദ്രചൂഡ്, എല്‍ നാഗേശ്വര റാവു, രവീന്ദ്രഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

RANDOM NEWS

വയോജനങ്ങള്‍ക്കായി കോവിഡ് വാക്‌സിനേഷന്‍ രജിസ്‌ട്രേഷന്‍ ഹെല്‍പ്പ് ഡെസ്‌ക്ക് 6ന് തുറക്കും

കാസര്‍കോട് : ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ വയോജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ പദ്ധതികളൊരുക്കി സാമൂഹ്യനീതി വകുപ്പ്. വയോജനങ്ങള്‍ക്ക് …