Thursday , May 6 2021
Breaking News

എന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയം; എം.ബി. രാജേഷിന് ആശംസകളുമായി പി.വി. അന്‍വര്‍

മലപ്പുറം: തൃത്താലയിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ വിജയം നേടിയ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി എം.ബി. രാജേഷിനെ അഭിനന്ദിച്ച് നിലമ്പൂരിലെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി പി.വി. അന്‍വര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് പി.വി. അന്‍വര്‍ രാജേഷിന് അഭിനന്ദനം അറിയിച്ചത്.

‘എന്റെ വിജയത്തെക്കാള്‍ ആഗ്രഹിച്ച വിജയം, പാലക്കാടന്‍ മലവാഴ കടയോടെ പിഴുതെടുത്ത തൃത്താലയുടെ സ്വന്തം എംബിആറിന് ആശംസകള്‍ എന്നായിരുന്നു പി.വി. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

തൃത്താലയില്‍ 2571 വോട്ടിനാണ് എം.ബി. രാജേഷ് യുഡിഎഫ് സ്ഥാനാര്‍ഥി വി.ടി. ബല്‍റാമിനെ പരാജയപ്പെടുത്തിയത്. നിലമ്പൂരില്‍ പി.വി. അന്‍വര്‍ 3098 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.

RANDOM NEWS

ജില്ലാ ജയിലിന്റെ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ സ്‌നേഹ വീടിന് കൈമാറി

കാഞ്ഞങ്ങാട് : ഹൊസ്ദുര്‍ഗ്ഗ് ജില്ലാ ജയിലില്‍ വിളവെടുത്ത 60 കിലോ കുമ്പളങ്ങ അമ്പലത്തറയിലെ സ്‌നേഹവീട്ടിലേക്ക് കൈമാറി. ഹരിത കേരളം മിഷനിലൂടെ …