Monday , May 16 2022
Breaking News

എയിംസ് അനിശ്ചിതകാല നിരാഹര സമരം പതിനാലാം ദിവസത്തിലേക്ക്

കാസര്‍കോട്‌: എയിംസ് കാസര്‍കോട്‌ ജനകീയ കൂട്ടായ്മയുടെ അനിശ്ചിതകാല നിരാഹര സമരം 13 ദിവസങ്ങള്‍ പിന്നിട്ടു.

സംഘാടക സമിതി ട്രഷറര്‍ സലിം ചൗക്കി സ്വാഗതം പറഞ്ഞു. സംഘാടക സമിതി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളത്തിന്റെ അധ്യക്ഷതയില്‍ പ്രമുഖ എഴുത്തുകാരന്‍ കുട്ടിയാനം മുഹമ്മദ് കുഞ്ഞി ഉല്‍ഘാടനം ചെയ്തു. മുന്‍ ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, ഹാജി മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ചെമ്പരിക്ക, സുബൈര്‍ പടുപ്പ്, ശാഫി കല്ലുവളപ്പില്‍, ഷാഫി മാപ്പിളക്കുണ്ട്, ഹമിദ് ചേരങ്കയ്, അഷറഫ് കുളങ്കര, ഹമീദ് മൊഗ്രാല്‍, ഹക്കിം ബേക്കല്‍, ശൗക്കത്ത് അലി ആനവാദുക്കല്‍, ശരീഫ് മുഗു, റഹ്മാന്‍ പുത്തുര്‍, സഞ്ചിവന്‍ പുളിക്കൂര്‍, ശ്രീനാഥ് ശശി ടി.സി.വി., കൃഷ്ണദാസ് അച്ചാംവീട്, അമ്പലത്തറ കുഞ്ഞികൃഷ്ണന്‍, സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് എന്നിവര്‍ പ്രസംഗിച്ചു.

കോര്‍ഡിനേറ്റര്‍ അമ്പലത്തറ കുഞ്ഞി കൃഷ്ണന്‍ നാരങ്ങാ നീര് സലീം ചൗക്കിക്ക് നല്‍കി ഇന്നത്തെ ഉപവാസം അവസാനിപ്പിച്ചു.

നാളെ ബുധനാഴ്ച്ച കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് വനിത റാലി നടക്കും. ജില്ലയിലെ എല്ലാ വനിത കൂട്ടായ്മകളും സംയുക്തമായാണ് റാലി സംഘടിപ്പിച്ചിട്ടുള്ളത്. രാവിലെ കൃത്യം 9.30 മണിക്ക് പുതിയ ബസ്റ്റാന്റ് ഒപ്പ്മരച്ചുവട്ടില്‍ നിന്നും സമര പന്തലിലേക്കാണ് റാലി. തുടര്‍ന്ന് അതില്‍ നിന്നും 20 പേര്‍ മാത്രം രാവിലെ 10 മണിക്ക് സമര പന്തലില്‍ ഉപവാസത്തില്‍ പ്രവേശിക്കും. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തക എം സുല്‍ഫത്ത് ടീച്ചര്‍ നാളെത്തെ സമരം ഉല്‍ഘാടനം ചെയ്യും.

രാവിലെ 11 മണിക്ക് മഞ്ചേശ്വരം എം.എല്‍.എ ശ്രീ എ.കെ.എം അഷ്‌റഫ് സമര പന്തലില്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിക്കാനായി എത്തും.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …