Monday , May 16 2022
Breaking News

എയിംസ് ; അര്‍ഹതപ്പെട്ട ജില്ലയെ കണ്ടെത്താന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ; ചെല്‍ഡ് പ്രൊട്ടക്റ്റ് ടീം

കാസര്‍കോട് : കേരളത്തിന് എയിംസ് ഏറ്റവും അര്‍ഹതപ്പെട്ട ജില്ലയെ കണ്ടെത്താന്‍ വിദഗ്ദ്ധ സമിതിയെ നിയോഗിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം.
കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് എയിംസ് അനുവദിക്കുന്നപക്ഷം എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുക വിഷയത്തില്‍ പഠനം നടത്തി പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ അത് കാസറഗോഡ് ജില്ലയില്‍ തന്നെ സ്ഥാപിക്കണമെന്ന് ചൈല്‍ഡ് പ്രൊട്ടക്റ്റ് ടീം ആവശ്യപ്പെട്ടു. എയിംസ് സമരസമിതി നടത്തുന്ന അനിശ്ചിതകാല നിരാഹാര സമരത്തില്‍ പങ്കെടുത്തു ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചാണ് സംഘടന ഈ ആവശ്യം സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. നിലവില്‍ സര്‍ക്കാര്‍ യാതൊരു പഠനവും നടത്താതെ ഒരു ജില്ലയുടെ പേര് മാത്രം എയിംസ് സ്ഥാപിക്കാനായി നിര്‍ദ്ദേശിച്ചത് ശരിയായ നടപടിയല്ല. ഏറ്റവും അര്‍ഹതയുള്ള ജില്ലയെ കണ്ടെത്താന്‍ വിദഗ്ദരായ ആരോഗ്യമേഖലയില്‍ ഉള്ള ആളുകളുടെ സമിതി ഉണ്ടാക്കി പഠനം നടത്തണം. നിലവില്‍ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യ മേഖലയിലോ കാസര്‍കോട് ഇല്ല. അനുവദിച്ചത് എങ്ങും എത്താതെ പാതി വഴിയില്‍ നില്‍ക്കുന്നു. ആരോഗ്യമേഖലയില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്നു എന്നത് കൊറോണ കാലത്ത് അതിര്‍ത്തി കൊട്ടി അടച്ചപ്പോള്‍ ചികിത്സ കിട്ടാതെ മരണപ്പെട്ടവരുടെ ലിസ്റ്റ് വെളിപ്പെടുത്തുന്നു. നിലവിലുള്ള സാഹചര്യത്തില്‍ കാസറഗോഡ് മറ്റു ജില്ലകളെ അപേക്ഷിച്ച് എന്ത് കൊണ്ടും എയിംസ് ലഭിക്കാന്‍ അര്‍ഹതയുള്ള ജില്ലയാണ്. ഇത്തരത്തില്‍ ഒരു അര്‍ഹതാ പഠനം നടത്തിയാല്‍ കാസറഗോഡ് ജില്ലയ്ക്ക് മുന്‍ഗണന നല്‍കേണ്ടിവരുമെന്ന ഭയമാണ് ജില്ലയുടെ പേര് പോലും പ്രൊപോസല്‍ ആയി നല്‍കാതിരിക്കാന്‍ സര്‍ക്കാര്‍ മടികാണിക്കുന്നത്. ഇതിന് വേണ്ടി ജനപ്രതിനിധികള്‍ ഒന്നടങ്കം മുന്നിട്ട് ഇറങ്ങണം. സ്വകാര്യ ആശുപത്രി മാഫിയയ്ക്കും, റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്കും വഴങ്ങികൊടുക്കുന്ന സമീപനമാണ് സര്‍ക്കാരിന്റെത് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അനിശ്ചിതകാല നിരാഹാര സമരത്തിന്റെ നല്‍പ്പത്തിയാറാം ദിവസത്തെ സമരപരിപാടി സി.പി.റ്റി സംസ്ഥാന പ്രസിഡന്റ് സി. കെ നാസര്‍ ഉത്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സുനില്‍ മളിക്കാല്‍ മുഖ്യപ്രഭാഷണം നടത്തി. സിപിടി ജില്ലാ പ്രസിഡന്റ് മൊയ്ദീന്‍ പൂവടുക്കയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ സിപിടി സംസ്ഥാന വൈസ് പ്രസിഡന്റ് ഉമ്മര്‍ പാടലടുക്ക, ജില്ലാ സെക്രട്ടറി ജയപ്രസാദ് വാവടുക്കം, ജില്ലാ ട്രെഷറര്‍ ബദറുദീന്‍ ചളിയങ്കോട്, ജില്ലാ കമ്മിറ്റി അംഗങ്ങളായ മറിയകുഞ്ഞി കൊളവയല്‍, ഹക്കീം ബേക്കല്‍ സമര സമിതി നേതാക്കളായ സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത് അമ്പലത്തറ കുഞ്ഞികൃഷ്ണന്‍ സുബൈര്‍ പടുപ്പ് ഹമീദ് ചേരങ്കൈ ഷുക്കൂര്‍ കണാജെ സമരസമിതി ചെയര്‍മാന്‍ നാസര്‍ ചെര്‍ക്കളം തുടങ്ങിയവര്‍ പ്രസംഗിച്ചു കണ്‍വീനര്‍ ഫറീന കോട്ടപ്പുറം സ്വാഗതവും സിസ്റ്റര്‍ ജയ ആന്റോ നന്ദിയും പറഞ്ഞു.

RANDOM NEWS

ഖാദി ദേശീയ വികാരം; പുതിയ ഡിസൈനില്‍ ഖാദി വസ്ത്രങ്ങള്‍ വിപണിയിലെത്തും – പി.ജയരാജന്‍

കാസര്‍കോട് : ഖാദിയെന്നത് ഒരു ദേശീയവികാരമെന്ന് ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി. ജയരാജന്‍ . ഗവണ്‍മെന്റ് ഓഫീസുകളിലെ ജീവനക്കാര്‍ …