കാസര്‍കോട് : ജില്ലയുടെ പ്രൊപ്പോസല്‍ കൊടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന് പറഞ്ഞു.
എയിംസ് ജനകീയ കൂട്ടായ്മ പ്രവര്‍ത്തകര്‍ ബി.ജെ.പി. പ്രസിഡണ്ടിനെ കണ്ട് കേന്ദ്ര സര്‍ക്കാറില്‍ നിന്ന് എയിംസ് ലഭിക്കാനാവശ്യമായ ഇടപെടലുകളുണ്ടാവണമെന്ന് അഭ്യര്ച്ചപ്പോഴാണ് ബി.ജെ.പി പ്രസിഡണ്ടിന്റെ പ്രതികരണമുണ്ടായത്. കേരള സര്‍ക്കാര്‍ കാസറഗോടിന്റെ പ്രൊപ്പോസല്‍ കൊടുക്കുകയാണെങ്കില്‍ ലഭിക്കുന്നതിന് ആത്മാര്‍ത്ഥമായ ശ്രമം നടത്തുമെന്ന് സുരേന്ദ്രന് പറഞ്ഞു. ബി.ജെ.പി. ജില്ലാ പ്രസഡിണ്ട് അഡ്വ:കെ .ശ്രീകാന്ത് കൂടെയുണ്ടായ് പ്രൊഫ: വി. ഗോപിനാഥ് ,
സിസ്റ്റര്‍ ജയ ആന്റോ മംഗലത്ത്, ഫറീന കോട്ടപ്പുറം, ബിനു കുമാര്‍ മാസ്ററര്, കുഞ്ഞിക്കണ്ണന് കോട്ടപ്പാറ, ബാബു അഞ്ചംവയല്‍, ആനന്ദന് പെരുമ്പള, താജുദ്ദീന് പടിഞ്ഞാറ്, അമ്പലത്തറ കുഞ്ഞികൃഷ്ണന് എന്നിവര്‍ സംബന്ധിച്ചു.
